തിരുവനന്തപുരത്ത് തൊരുവ് നായയുടെ കടിയേറ്റ് മത്സ്യതൊഴിലാളി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് തെരുവുനായയുടെ കടിയേറ്റ് മത്സ്യതൊഴിലാളി മരിച്ചു. പുല്ലുവിള സ്വദേശി ജോസ് ക്ലിന്‍(47)ആണ് മരിച്ചത്. ഇന്നലെ രാത്രി ജോലി കഴിഞ്ഞ് ഉറങ്ങാനായി തോണിയുടെ അടുത്തേക്ക് പോകുമ്പോള്‍ ഒരു കൂട്ടം നായ്ക്കള്‍ ജോസിനെ ആക്രമിക്കുകയായിരുന്നു.

മുഖത്തും കൈകളിലും ഗുരുതരമായി കടിയേറ്റ ജോസിനെ ഞായറാഴ്ച രാത്രി 11 മണിയോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെ മരിച്ചു.

കഴിഞ്ഞവര്‍ഷം പുല്ലുവിളയില്‍ നായയുടെ കടിയേറ്റ് ഷില്ലുവമ്മ എന്ന സ്ത്രീ മരിച്ചിരുന്നു.