തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ബാഗില്‍ വെടിയുണ്ട കണ്ടെത്തി

imagesതിരു: തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ബാഗില്‍ നിന്നും വെടിയുണ്ട കണ്ടെത്തി. എയര്‍ ഇന്ത്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ്‌ വെടിയുണ്ടകള്‍ കണ്ടെത്തിയത്‌. ഡല്‍ഹി സ്വദേശി സാഹ പവിത്രകുമാറിന്റെ ബാഗില്‍ നിന്നാണ്‌ അഞ്ച്‌ വെടിയുണ്ടകള്‍ കണ്ടെത്തിയത്‌.

കണ്ടെടുത്ത വെടിയുണ്ടകള്‍ ഇരട്ടക്കുഴല്‍ തോക്കില്‍ ഉപയോഗിക്കുന്നവയാണെന്ന്‌ സുരക്ഷാ വിഭാഗം അറിയിച്ചു.

അതേസമയം ലൈസന്‍സുള്ള തോക്കിന്റെ ഉണ്ടകളാണ്‌ ഇവയെന്ന്‌ സാഹ പവിത്രകുമാര്‍ പറഞ്ഞു. ഇയാളെ സുരക്ഷാ വിഭാഗം ചോദ്യം ചെയ്‌തുവരികയാണ്‌.