ശബരിമല സ്ത്രീ പ്രവേശനം;വലിയ വിജയമെന്ന് തൃപ്തി ദേശായി

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി വലിയ വിജയമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. തൃപ്തി ദേശായി തുടക്കം കുറിച്ച ഹാപ്പി ടു ബ്ലീഡ് ക്യാമ്പൈനാണ് ശബരിമല സ്ത്രീ പ്രവേശന ചര്‍ച്ചകളെ ദേശീയതലത്തില്‍ ചര്‍ച്ചയാക്കിയത്.

സ്ത്രീപ്രവേശന വിധി എല്ലായിടത്തുമുള്ള സ്ത്രീകള്‍ക്കും കിട്ടിയിരിക്കുന്ന വിജയമാണെന്നും അതില്‍ സന്തോഷിക്കുന്നതായും അവര്‍ പ്രതികരിച്ചു.