ടിപി വധകേസ്; പ്രതികള്‍ ജയിലിനുള്ളിലെ ഫെയ്‌സ് ബുക്കില്‍ സജീവം

1468762_1443494459211496_686758925_nകോഴിക്കോട് : ടിപി വധകേസിലെ പ്രതികള്‍ ജയിലിനുള്ളില്‍ സുഖവാസത്തില്‍. ജയിലിനുള്ളില്‍ വെച്ച് ഫെയ്‌സ്ബുക്കില്‍ നൂറുകണക്കിന് ഫോട്ടുകള്‍ അപ് ലോഡ് ചെയ്യുകയും ഷെയറും ചെയ്യുകയും നിരന്തരം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്റെയും തെളിവുകള്‍ പുറത്തുവന്നു.2

3കൊടി സുനി, കിര്‍വാണി മനോജ്, ഷാഫി തുടങ്ങിയവരാണ് ഫോണിലൂടെ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നത്. ജയിലിനുള്ളില്‍ നടക്കുന്ന പരിപാടികളില്‍ വെച്ചെടുത്ത ചിത്രങ്ങളും വിചാരണ കാലയളവില്‍ എടുത്ത ചിത്രങ്ങളുമാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ പോസ്റ്റുകളെല്ലാം ഷെയറു ചെയ്യുകയും കമന്റും ചെയ്തിട്ടുണ്ട്. ജയിലിനുള്ളില്‍ ബര്‍മൂഡയും കൂളിഗ്ലാസും പ്രതികള്‍ ഉപയോഗിക്കുന്നു എന്നും ഫെയ്‌സ്ബുക്ക് ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്. ഇവരുടെ പ്രൊഫൈല്‍ ചിത്രം ചെഗുവേരയുടേതാണ്.11

സംഭവത്തെ തുടര്‍ന്ന് അനേ്വഷണത്തിന ജയില്‍ ഡിജിപി ് ഉത്തരവിട്ടു.