ഉല്ലാസയാത്രക്കിടെ കോഴിക്കോട്‌ സ്വദേശി ഗോവയില്‍ മുങ്ങിമരിച്ചു

Untitled-2 copyകോഴിക്കോട്‌: ഗോവയില്‍ കൂട്ടുകാരുമൊന്നിച്ച്‌ ഉല്ലാസയാത്രയ്‌ക്ക്‌ പോയ യുവാവ്‌ കടലില്‍ മുങ്ങിമരിച്ച നിലയില്‍. കോഴിക്കോട്‌ ജില്ലയിലെ കുന്ദമംഗലം വെളുപ്പാല്‍ ജിതിന്‍ ടി. ജേക്കബ്‌(22) ആണ്‌ മരിച്ചത്‌.

ജിതിന്‍ മൂന്ന്‌ സുഹൃത്തുക്കള്‍ക്കൊപ്പം കഴിഞ്ഞ ചൊവ്വാഴ്‌ചയാണ്‌ ഗോവയിലേക്ക്‌ പോയത്‌. ബുധനാഴ്‌ച രാത്രി ഗോവയിലെ അഞ്ചൂനാ ബീച്ചിലെ തിരക്കിനിടിയില്‍വെച്ച്‌ ജിതിനെ കാണാതാവുകയായിരുന്നു. ഇതെ തുടര്‍ന്ന്‌ കൂട്ടുകാര്‍ ഏറെ നേരം ജിതിനായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട്‌ ഇവര്‍ നാട്ടിലേക്ക്‌ മടങ്ങി. വിവരമറിഞ്ഞ വീട്ടുകാര്‍ ഗോവയില്‍ ബന്ധപ്പെട്ടപ്പോള്‍ യുവാവിന്റെ മൃതദേഹം ബീച്ചിലെ കരയ്‌ക്കടിഞ്ഞിട്ടുണ്ടെന്നറിയുകയായിരുന്നു. ബന്ധുക്കള്‍ ഗോവയിലെത്തുകയും മൃതദേഹം ജിതിന്റേതാണെന്ന്‌ തിരിച്ചറിയുകയുമായിരുന്നു. ഞായറാഴ്‌ച രാവിലെ മൃതദേഹം കുന്ദമംഗലത്തെത്തിച്ചു.

അഡ്വ. തമ്പിയുടെയും മാണാശ്ശേരി ഓര്‍ഫനേജ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ജയയുടെയും മകനാണ്‌ ജിതിന്‍. നവ്യ.ടി ജേക്കബ്‌ സഹോദരിയാണ്‌.