തിരൂരങ്ങാടിയില്‍ കാര്‍ ബൈക്കിലിടിച്ച്‌ ബൈക്ക്‌ യാത്രികന്‌ ഗുരുതരപരിക്ക്‌

Untitled-1 copyതിരൂരങ്ങാടി: കാര്‍ ബൈക്കിലിടിച്ച്‌ ബൈക്ക്‌ യാത്രികന്‌ ഗുരുതരമായി പരിക്കേറ്റു. കാലിന്‌ ഗുരുതരമായി പരിക്കേറ്റ തെന്നല ചേമ്മേരിപ്പാറ സ്വദേശി അമ്മിത്തൊടി സുബ്രഹ്മണ്യന്റെ മകന്‍ അരുണ്‍(20) നാണ്‌ ഗുരുതരമായി പരിക്കേറ്റത്‌. പരിക്കേറ്റ അരുണിനെ കോഴിക്കോട്‌ മെഡിക്കല്‍കോളേജ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകും.

ബൈക്കിലിടിച്ച കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. എന്നാല്‍ നാട്ടുകാര്‍ പിന്‍തുടര്‍ന്ന്‌ ഒന്നരകിലോമീറ്റര്‍ അപ്പുറത്തുവെച്ച്‌ കാര്‍ പിടികൂടി. ഡോ.സക്കീറാണ്‌ കാര്‍ ഓടിച്ചിരുന്നത്‌. ബൈക്ക്‌ തട്ടിയകാര്യം അറിയില്ലെന്നാണ്‌ ഡോക്ടര്‍ പറഞ്ഞത്‌. അതെസമയം കാറിനും ചെറിയ പരിക്ക്‌ പറ്റിയിട്ടുണ്ട്‌.

കാച്ചടിക്കല്‍ ഇന്ന്‌ ഉച്ചയ്‌ക്ക്‌ 2.30 മണിയോടെയാണ്‌ അപകടം നടന്നത്‌.