തിരൂരില്‍ ഭര്‍തൃമതികളായ സഹോദരിമാരെ കാണാനില്ല

Untitled-1 copyതിരൂര്‍: വിവാഹിതരായ സഹോദരിമാരെ കാണാനില്ലെന്ന്‌ പരാതി. തിരൂര്‍ കോലുപ്പാലം സ്വദേശികളായ രണ്ട്‌ ഹോദരിമാരെയാണ്‌ ഭര്‍തൃഗൃഹങ്ങളില്‍ നിന്ന്‌ കാണാതായത്‌. കൂട്ടായി പടിഞ്ഞാറെക്കരയിലേക്ക്‌ വിവാഹം ചെയ്‌തയച്ച ഇരുപത്തിരണ്ടുകാരിയും ആലത്തൂര്‍ പഞ്ഞമ്പടിയിലേക്ക്‌ വിവാഹം ചെയ്‌തയച്ച ഇരുപത്തെട്ടുകാരിയെയുമാണ്‌ കാണാതായിരിക്കുന്നത്‌. ആദ്യം അനിയത്തിയെ കാണാതായി. ഈ വിവരമറിഞ്ഞ്‌ ഭര്‍തൃമാതാവിനൊപ്പം പോയതായിരുന്നു മൂത്ത സഹോദരി. എന്നാല്‍ ഭര്‍തൃമാതാവ്‌ ബസിറങ്ങയിപ്പോള്‍ മരുമകളെയും കാണാതാവുകയായിരുന്നു. തുടര്‍ന്ന്‌ ബന്ധുക്കള്‍ രണ്ടു പേരുടെയും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സുച്ച്‌ ഓഫായിരുന്നു.

തുടര്‍ന്ന്‌ ബന്ധുക്കള്‍ തിരൂര്‍ പോലീസില്‍ പാരിതിപ്പെടുകയായിരുന്നു. ഇവരെ കാണാതായ ദിവസം നാട്ടുകാരനായ മറ്റൊരു യുവാവിനെയും കാണാതായിട്ടുണ്ട്‌. കാണാതായ സഹോദരിമാരുടെ ഭര്‍ത്താക്കന്‍മാര്‍ വിദേശത്താണ്‌. മൂത്ത സോഹദരിയുടെ രണ്ടുമക്കളില്‍ ഒരാളെയും കൂടെകൂട്ടിയിട്ടുണ്ട്‌. രണ്ടാമത്തെയാളുടെ കുട്ടിയെ വീട്ടില്‍ നിര്‍ത്തിയാണ്‌ പോയിട്ടുള്ളത്‌. പോലീസ്‌ ഇവര്‍ക്കായുള്ള അന്വേഷണം ആരംഭിച്ചു.