തിരൂര്‍ പുഴക്കായി കൂട്ടായ്‌മ ഇന്ന്‌

tirur malabarinewsതിരൂര്‍: തിരൂര്‍ പുഴയെ രക്ഷിക്കാന്‍ ഹരിത ട്രൈബൂണല്‍ പുറത്തിറക്കിയ ഉത്തരവ്‌ നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച്‌ പ്രക്ഷോഭം ആരംഭിക്കുന്നതിന്റെ ഭാഗമായി തിരൂര്‍ പുഴ കൂട്ടായ്‌മ യോഗം ബുധനാഴ്‌ച നടക്കും.
തിരൂര്‍ പുഴ നാശത്തിനിടയാക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ ശക്തമായ പ്രതിഷേധമാണ്‌ ഉയര്‍ന്നുവരുന്നത്‌. ഇതിനായി കളക്ടര്‍ക്ക്‌ നിവേദനം നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

ഇന്ന്‌ വൈകീട്ട്‌ 4.30ന്‌ തീരൂര്‍ ജിഎയുപി സ്‌കൂളിലാണ്‌ കൂട്ടായ്‌മ. ഈ യോഗത്തില്‍ ഭാവി പ്രക്ഷോഭ പരിപാടികള്‍ തീരുമാനിക്കും