തിരൂര്‍ ഇരട്ട കൊലപാതകം പ്രതി പിടിയില്‍

tirur copyതിരൂര്‍ : ഉപ്പയെയും, മകനെയും കൊലപ്പെടുത്തി ഒരു നാടിനെ മുഴുവന്‍ നാടുക്കിയ ഇരട്ട കൊലപാതകത്തിലെ പ്രതി സിദ്ദിഖ് പിടിയില്‍. കൂട്ടായി അഴിമുഖത്തു വെച്ച് ഇന്ന് രാവിലെ 8 മണിയോടെയാണ് ഇയാള്‍ പിടിയിലായത്. കൂട്ടായി അഴിമുഖത്തു നിന്നും ജങ്കാറില്‍ പൊന്നാനിയിലേക്ക് കടക്കുകയായിരുന്ന സിദ്ദിഖ് പോലീസിനെ കണ്ടതോടെ വെള്ളത്തിലേക്ക് എടുത്തു ചാടുകയായിരുന്നു. ഇതേ തുടര്‍ന്ന് പോലീസുകാരും മല്‍സ്യ തൊഴിലാളികളും വെള്ളത്തിലേക്ക് ചാടി. എന്നാല്‍ കയ്യിലുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് സിദ്ദിഖ് തന്നെ പിടികൂടുവാന്‍ ശ്രമിച്ചവരെ ബ്ലേഡ് കൊണ്ട് ആക്രമിക്കുകയും എന്നാല്‍ ഇത് നടക്കാതെ വന്നതോടെ സ്വന്തംം ശരീരത്തിലും കഴുത്തിലും ബ്ലേഡ് ഉപയോഗിച്ച് വരിഞ്ഞ് മുറിയുണ്ടാക്കുകയായിരുന്നു. ഏകദേശം അരമണിക്കൂറിലധികം നീണ്ടു നിന്ന പിടിവലിക്കൊടുവിലാണ് നാട്ടുകാരും പോലീസും ചേര്‍ന്ന് ഇയാളെ കീഴ്‌പ്പെടുത്തിയത്. ഇയാള്‍ കൂട്ടായി അഴിമുഖത്ത് എത്തിയിട്ടുണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു ഇതെ തുടര്‍ന്നാണ് പോലീസ് ഇവിടെയെത്തിയത്.

കഴിഞ്ഞമാസം 30 നാണ് തിരൂരിനടുത്ത് വെങ്ങാലൂര്‍ പുല്ലൂരാലില്‍ തലക്കാട് പഞ്ചായത്ത് ശ്മശാനത്തിനടുത്ത് താമസിക്കുന്ന പറമ്പില്‍ അബൂബക്കര്‍ (60), മകന്‍ ബഷീര്‍ (35) എന്നിവരെ സിദ്ദിഖ് കുത്തി കൊലപ്പെടുത്തിയത്. ഇതിനുശേഷം ഇയാള്‍ ഒളിവില്‍ പോയതായിരുന്നു. സിദ്ദിഖ് അബൂബക്കറിന്റെ പെങ്ങളുടെ ഭര്‍ത്താവാണ്

തിരൂര്‍ സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ കാണാന്‍ നൂറു കണക്കിനാളുകളാണ് സ്റ്റേഷന്‍ പരിസരത്ത് തടിച്ചു കൂടിയിത്.