തിരൂര്‍ ജീപ്പപകടം ഒരാള്‍കൂടി മരിച്ചു

തിരൂര്‍: കൊച്ചിയില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഫുട്‌ബോള്‍ മത്സരം കണ്ട് മടങ്ങവെ തിരൂര്‍ ബി പി അങ്ങാടി ബൈപ്പാസിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. തലക്കടത്തൂര്‍ നെല്ലിക്കാട് സ്വദേശി പരേതനായ കുടുക്കില്‍ ഹംസയുടെ മകന്‍ അബ്ദുള്‍ ജലീല്‍ (25) ആണ് മരിച്ചത്. കോട്ടക്കലെ സ്വകാര്യാശകുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ഈ അപകടത്തില്‍ നെല്ലിക്കാട് സ്വദേശി കൊളാടി അബ്ദുള്‍ സലാമിന്റെ മകന്‍ റഷീദ്(25) നേരത്തെ മരിച്ചിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന ജീപ്പ് മിനി ലോറിയില്‍ കൂട്ടിയിടിച്ച് മറിയുകയായിരുന്നു.

അബ്ദുള്‍ ജലീലിന്റെ മൃതദേഹം തലക്കടത്തൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. മാതാവ് കദീജ. സഹോദരങ്ങള്‍ ; ഇബ്രാഹിം നൗഷാദ്(അല്‍ എൈന്‍), റഫീഖ്.