Section

malabari-logo-mobile

തിരൂരില്‍ ഡ്രൈിവിങ്ങിനിടെ മൊബൈല്‍ ഫോണില്‍ സംസാരം;മൂന്ന് ഡ്രൈവര്‍മാരുടെ ലൈലന്‍സ് സസ്‌പെന്‍ഡ് ചെയ്തു

HIGHLIGHTS : തിരൂര്‍: വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് ബസ് ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ...

തിരൂര്‍: വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് ബസ് ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. തിരൂര്‍ ജോയിന്റ് ആര്‍.ടി.ഒ സി.യു മുജീബിന്റെ നിര്‍ദേശ പ്രകാരമാണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കുറ്റിപ്പുറം, തിരൂര്‍, പാലച്ചിറമാട് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

എം.വി.ഐ സുബൈറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജോ.ആര്‍.ടി.ഒ ക്ക് പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഗതാഗത നിയമലംഘനം നടത്തിയവരില്‍ നിന്ന് പഴിയും ഈടാക്കി.

sameeksha-malabarinews

പാര്‍ക്കിങ് നിരോധിച്ചയിടങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്താലോ വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കണ്ടാലോ ഫോട്ടോയെടുത്ത് തിരൂര്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഇ മെയില്‍ അയക്കുകയോ പ്രിന്റ് എടുത്ത് തപാലില്‍ അയക്കുകയോ ചെയ്താല്‍ നടപടിയെടുക്കുമെന്ന് ജോ.ആര്‍.ടി ഒ പറഞ്ഞു.

പരിശോധനയില്‍ സ്‌ക്വാഡ് അംഗങ്ങളായ എഎംവിഐ ഐ.കെ ആരിഫ്, പി.മുഹമ്മദ് ഷഫീഖ് എന്നിവരും സംബന്ധിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!