തിരൂര്‍ ക്ഷേത്രക്കുളത്തില്‍ വീണ്‌ മരിച്ചത്‌ എടപ്പാള്‍ സ്വദേശി: ഒരാള്‍ പിടിയില്‍

 

അറസ്‌ററിലായ ശ്രീകാന്ത്‌
അറസ്‌ററിലായ ശ്രീകാന്ത്‌

തിരൂര്‍: സെന്‍ട്രല്‍ തിയ്യേറ്ററിനടുത്തെ സുബ്രഹ്മണ്യക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. എടപ്പാള്‍ കാലടി സ്വദേശി കുന്നത്‌ ഹംസയുടെ മകന്‍ മൊയ്‌തീന്‍(24) ആണ്‌ മരിച്ചത്‌. ഇയാളെ വാകതര്‍ക്കത്തിനെടെ തമിഴ്‌നാട്‌ സ്വദേശിയായ ശ്രീകാന്ത്‌ കുളത്തിലേക്ക്‌ തള്ളിയിടുകയായിരുന്നു. ശ്രീകാന്തിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.

മാനസികാസ്ഥാസ്ഥ്യമുള്ള മൊയ്‌തീന്‍ ഇടക്കിടെ വീട്‌ വിട്ട്‌ പോകാറുണ്ട്‌. രണ്ടാഴ്‌ചയായി ഇയാള്‍ വീടുവിട്ടിറിങ്ങി വിവിധയിടങ്ങളില്‍ കറങ്ങിനടക്കുകയായിരുന്നു. തിരൂരില്‍ കുളത്തില്‍ കുളിക്കാന്‍ ഇറങ്ങുന്നതിനിടെ ശ്രീകാന്തുമായി വാക്ക്‌ തര്‍്‌ക്കമുണ്ടാവുകയായിരുന്നു. താന്‍ സ്ഥിരമായി കുളിക്കാറുള്ളിടത്ത്‌ മൊയ്‌തീന്‍ ഇറങ്ങിയതാണ്‌ വാക്തര്‍ക്കത്തിന്‌ കാരണമായത്‌. ഇതിനിടെ ശ്രീകാന്ത്‌ മൊയ്‌തീനെ കുളത്തിലേക്ക്‌ തള്ളിയിടുകയായിരുന്നു.. തുടര്‍ന്ന്‌ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന്‌ നടത്തിയ തിരച്ചിലില്‍ മൊയ്‌തീന്റെ മൃതദേഹം കണ്ടത്തുകയായിരുന്നു.

ശ്രീകാന്തിനെ ബുധനാഴ്‌ച കോടതിയില്‍ ഹാജരാക്കും