തിരൂരില്‍ പ്രായപൂര്‍ത്തിയാകാതെ വിവാഹം ; കോടതി തടഞ്ഞു

തിരൂര്‍ : പ്രായപൂര്‍ത്തിയാകാതെ വിവാഹം നടത്താന്‍ തീരുമാനിച്ച പെണ്‍കുട്ടിയുടെ വിവാഹം കോടതി തടഞ്ഞു. ശൈശവ വിവാഹ നിരോധന നിയമപ്രകാരം പൊന്നാനി ശിശുവികസന പദ്ധതി ഓഫീസര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിവാഹം തടഞ്ഞു കൊണ്ടുള്ള തിരൂര്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്.

തവനൂര്‍ പഞ്ചായത്തിലെ 18 വയസ്സ് പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ആനക്കര സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹമാണ് ഈ മാസം 17 ന് നടത്താനിരുന്നത്. എന്നാല്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊന്നാനി ശിശുവികസന പദ്ധതി ഓഫീസര്‍ ഉമ കോടതിയെ സമീപിക്കുകയായിരുന്നു.