തിരൂരില്‍ 9 ാം ക്ലാസ്‌ വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന്‌ പരാതി

Untitled-1 copyതിരൂര്‍: ഒമ്പതാം ക്ലാസ്‌ വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന്‌ പരാതി. ജിഎച്ച്‌എസ്‌എസ്‌ കാവിലക്കാട്‌ പൂത്തൂരിലെ വിദ്യാര്‍ത്ഥികളായ വെള്ളനി മണികണ്‌ഠന്റെ മകന്‍ മനുഷ്‌(14), മട്ടേരി നാലകത്ത്‌ അഷറഫിന്റെ മകന്‍ റാഫാസ്‌(14) എന്നിവരെയാണ്‌ കാണാതായതായി രക്ഷിതാക്കള്‍ പരാതിപ്പെട്ടത്‌. 14 ാം തിയ്യതി ചെവ്വാഴ്‌ച സ്‌കൂളിലേക്കെന്നും പറഞ്ഞ്‌ വീട്ടില്‍ നിന്നും ഇറങ്ങിയതാണ്‌ കുട്ടികള്‍. സ്‌കൂള്‍ യൂണിഫോമായ വെള്ള ഷേര്‍ട്ടും നീലപാന്റസുമാണ്‌ കുട്ടികള്‍ കാണാതാവുമ്പോള്‍ അണിഞ്ഞിരുന്നത്‌.

കുട്ടികളെ കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കാണുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാന്‍ താല്‌പര്യപ്പെടുന്നു.
വെള്ളനി മണികണ്‌ഠന്‍-954418647, മട്ടേരി നാലകത്ത്‌ അഷറഫ്‌-9947186191.