ഓട്ടോ മറിഞ്ഞ്‌ യുവാവ്‌ മരണപ്പെട്ടു

Untitled-1 copyതിരൂര്‍: ഓട്ടോ മറിഞ്ഞ്‌ യുവാവ്‌ മരണപ്പെട്ടു. രണ്ട്‌ പേര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്‌ച രാത്രി ഒഴൂര്‍ ഇല്ലത്തപ്പടിയില്‍ വെച്ചാണ്‌ അപകടം സംഭവിച്ചത്‌.

വൈലത്തൂരില്‍ നടന്ന വടംവലി മത്സരം കഴിഞ്ഞ്‌ മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന ഓട്ടോയാണ്‌ അപകടത്തില്‍പ്പെട്ടത്‌. നിറമരുതൂര്‍ കാളാട്‌ സ്വദേശിയും താനാളൂരില്‍ താമസക്കാരനുമായ നാലാംകണ്ടത്തില്‍ പരേതനായ അബദുറസാഖിന്റെ മകന്‍ അലി അസ്‌ക്കര്‍(19)ആണ്‌ മരണപ്പെട്ടത്‌. അപകടത്തില്‍ കൂടെയുണ്ടായിരുന്ന താനാളൂര്‍ ചുങ്കം സ്വദേശികളായ കോര്‍ളാട്ടില്‍ ഷിനോയ്‌(19), തോട്ടത്തില്‍ ഷംജിത്ത്‌(19) എന്നിവര്‍ക്കാണ്‌ ഗുരുതരമായി പരിക്കേറ്റത്‌. കൂടെയുണ്ടായിരുന്ന യൂസഫ്‌ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

വടംവലികണ്ട്‌ ഭക്ഷണം കഴിക്കാനായി പോകുന്നതിനിടെയാണ്‌ ഓട്ടോ മറിഞ്ഞത്‌. ഓടികൂടിയ നാട്ടുകാര്‍ അപകടത്തില്‍ പെട്ടവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അലി അസ്‌ക്കറിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

മാതാവ്‌ : കുഞ്ഞാച്ചു. സഹോദരങ്ങള്‍: ആയിഷ, ഷാക്കിറ.