തിരുന്നാവായയിലും സമരം ശക്തം ടോള്‍ പിരിവ്‌ നടക്കുന്നില്ല

Untitled-1 copyതിരൂര്‍: ശക്തമയ ജനകീയ സമരത്തെ തുടര്‍ന്ന്‌ പുതുതായി നിര്‍മ്മിച്ച തിരുന്നാവായ റെയില്‍വേ മേല്‍പ്പാലത്തിന്‌ ടോള്‍ പിരിവ്‌ നടത്താന്‍ ആര്‍ഡിബിസിക്കായില്ല. ശനിയാഴ്‌ച രാവിലെ ശക്തമായ പോലീസ്‌ കാവലില്‍ ടോള്‍പിരിവ്‌ ആരംഭിച്ചയുടെനെ ഡിവൈഎഫ്‌ഐയും ജനകീയ സമിതിയും ശക്തമായ സമരവുമായി രംഗത്തെത്തി. തുടര്‍ന്ന്‌ ടോള്‍ പിരിവ്‌ നിര്‍ത്തിവെക്കുകയായിരുന്നു. ഈ മേല്‍പ്പാലം ഉപയോഗിക്കുന്ന തിരുന്നാവായ, കല്‍പ്പകഞ്ചേരി, ആതവനാട്‌, തലക്കാട്‌, തൃപ്രങ്ങോട്‌ കുറ്റിപ്പുറം പഞ്ചായത്തുകളില്‍പെട്ടവര്‍ക്ക്‌ ടോള്‍ ഒഴിവാക്കണെന്നതാണ്‌ സമരക്കാരുടെ ആവശ്യം.

ഇതംഗീകരിക്കാനാവില്ലെന്നാണ്‌ ആര്‍ബിഡിസിയുടെ നിലപാട്‌ ഇത്‌ അനവദിച്ചാല്‍ പുതുതായി പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന മേല്‍പ്പാലങ്ങള്‍ക്കും കുടുതല്‍ ആനുകൂല്യം നല്‍കേണ്ടി വരുമെന്നും ഇത്‌ തങ്ങള്‍ക്ക്‌ വലിയ നഷ്ടമുണ്ടാക്കുമെന്നാണ്‌ ആര്‍ബിഡിസി പറയുന്നത്‌.
കഴിഞ്ഞ വര്‍ഷം പരപ്പനങ്ങാടിയിലാണ്‌ ജില്ലയില്‍ ആദ്യമായി റെയില്‍വേ മേല്‍പ്പാലത്തിന്‌ ടോള്‍പിരിക്കാന്‍ തുടങ്ങിയത്‌. ഇവിടെ മുസ്ലീംലീഗും കോണ്‍ഗ്രസ്സുമൊഴികെയുള്ള രാഷ്ട്രീയ. യുവജനസംഘടനകളും ജനകീയ സമിതിയും ശക്തമായ സമരവുമായി രംഗത്തെത്തിയതോടെ പലപ്പോഴും ടോള്‍പ്പിരിവ്‌ നിര്‍ത്തിവെക്കേണ്ടി വന്നു. ശക്തമായ സമരത്തെ തുടര്‍ന്ന്‌ പരപ്പനങ്ങാടി പഞ്ചായത്തിലുള്ളവര്‍ക്ക്‌ ടോള്‍ ഒഴിവാക്കുകയായിരുന്നു. പിന്നീട്‌ താനൂര്‍ ദേവധാര്‍ മേല്‍പ്പാലത്തിനും ടോള്‍ പിരിവ്‌ തുടങ്ങിയപ്പോള്‍ പ്രദേശവാസികള്‍ ഒറ്റക്കെട്ടായി സമരവുമായി രംഗത്തെത്തി. തുടര്‍ന്ന്‌ താനൂര്‍ താനാളൂര്‍ പഞ്ചായത്തിലുള്ളവരെ ടോളില്‍ നിന്ന്‌ ഒഴിവാക്കിയിരുന്നു.

തിരൂന്നാവായ മേല്‍പ്പാലം ഉദ്‌ഘാടനം ചെയ്‌ത വേളയില്‍ മുഖ്യമന്ത്രി തന്നെ ടോള്‍ ഒഴിവാക്കാനാവില്ലെന്ന്‌ പറഞ്ഞിരുന്നു

പ്രശനപരിഹാരത്തിനായി ചൊവ്വാഴ്‌ച മലപ്പുറം ജില്ലാകളക്ട്രര്‍ ജനപ്രതിനിധികളുടെയും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെയും യോഗം വിളിച്ചിട്ടുണ്ട്‌.