Section

malabari-logo-mobile

തിരൂന്നാവായ റെയില്‍വേ മേല്‍പ്പാലം നാടിന്‌ സമര്‍പ്പിച്ചു :ടോള്‍ ഒഴിവാക്കാനാവില്ലെന്ന്‌ മുഖ്യമന്ത്രി

HIGHLIGHTS : തിരുന്നാവായ: നാടിന്റെ ഉത്സവമായി മാറിയ ചടങ്ങില്‍ തിരുന്നാവായ റെയില്‍വേ മേല്‍പ്പാലം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാടിന്‌ സമര്‍പ്പിച്ചു വെള്ളിയാഴ്‌ച നടന...

Untitled-2 copyതിരുന്നാവായ: നാടിന്റെ ഉത്സവമായി മാറിയ ചടങ്ങില്‍ തിരുന്നാവായ റെയില്‍വേ മേല്‍പ്പാലം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാടിന്‌ സമര്‍പ്പിച്ചു വെള്ളിയാഴ്‌ച നടന്ന ചടങ്ങളില്‍ വന്‍ജനാവലിയുടെ സാനിധ്യത്തിലാണ്‌ ഉദ്‌ഘാടനചടങ്ങ്‌ നടന്നത്‌

മേല്‍പ്പാലത്തില്‍ ടോള്‍ ഒഴിവാക്കണമെന്നാണ്‌ സര്‍ക്കാര്‍ താത്‌പര്യമെങ്കിലും കൂടുതല്‍ വികസനം വരുന്നതിന്‌ ടോള്‍ അത്യാവശ്യമാണ്‌. ഈ വര്‍ഷം ആറ്‌ മേല്‍പ്പാലങ്ങളുടെ പണി പൂര്‍ത്തീകരിച്ചു. മൂന്നെണ്ണത്തിന്റെ നിര്‍മാണം പുരോഗതിയിലാണ്‌. ഇവയുടെ നിര്‍മാണത്തിന്‌ സര്‍ക്കാര്‍ പണം മാത്രം തികയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷനായിരുന്നു.

sameeksha-malabarinews

റോഡ്‌സ്‌ ആന്‍ഡ്‌ ബ്രിജസ്‌ ഡവലപ്‌മെന്റ്‌ കോര്‍പറേഷനും ഇന്ത്യന്‍ റെയിവെയും സംയുക്തമായാണ്‌ ഈ മേല്‍പ്പാലം നിര്‍മിച്ചത്‌. റെയില്‍വെ നിര്‍മിച്ച ഒരു സ്‌പാനടക്കം 22 സ്‌പാനുകളും അപ്രോച്ച്‌ റോഡുകളും കൂടി 538 മീറ്റര്‍ നീളവും രണ്ടുവരി ഗതാഗതത്തിന്‌ അനുയോജ്യമായ 8.5 മീറ്റര്‍ വീതിയുമാണ്‌ പാലത്തിനുള്ളത്‌. 260 സെന്റാണ്‌ നിര്‍മാണത്തിന്‌ ഏറ്റെടുത്തത്‌. ആര്‍.ബി.ഡി.സി.കെ. 16.5 കോടിയും റെയില്‍വെ 3.1 കോടിയുമടക്കം ആകെ 19.6 കോടിയാണ്‌ നിര്‍മാണത്തിന്‌്‌ ചെലവഴിച്ചത്‌.

എം.പി ഇ.റ്റി മുഹമ്മദ്‌ ബഷീര്‍, എം.എല്‍.എ മാരായ സി. മമ്മൂട്ടി, കെ.റ്റി ജലീല്‍, അബ്‌ദുറഹ്‌മാന്‍ രണ്ടാത്താണി, അഡ്വ. എന്‍. ഷംസുദ്ദീന്‍, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഹറ മമ്പാട്‌, ജില്ലാ കലക്‌റ്റര്‍ കെ.ബിജു, റോഡ്‌സ്‌ ആന്‍ഡ്‌ ബ്രിജസ്‌ ഡെവലപ്‌മെന്റ്‌ കോര്‍പറേഷന്‍ മാനെജിങ്‌ ഡയറക്‌റ്റര്‍ എ.പി.എം മുഹമ്മദ്‌ ഹനീഷ്‌ എന്നിവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!