തിരൂര്‍ സിറ്റി ജങ്ഷന്‍- താഴേപ്പാലം റോഡ് വികസനം അട്ടിമറിക്കുന്നു

തിരൂര്‍ :ചില സ്വകാര്യവ്യക്തികളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ നഗരത്തിലെ ഏറ്റവും പ്രാധാന്യമുള്ള റോഡുകളിലൊന്നായ സിറ്റി ജങ്ഷന്‍ താഴേപ്പാലം റോഡിന്റെ വികസനം അട്ടിമറിക്കുന്നു. ജില്ല പ്ലാനിങ് പദ്ധതി പ്രകാരം 18 മീറ്ററായി വീതി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്ന ഈ റോഡ് ഇപ്പോള്‍ 14 മീറ്റര്‍ വീതി മതിയെന്നാണ് തീരുമാനം ഇതു പ്രകാരം പുതുക്കി അടയാളപ്പെടുത്തി പ്രവൃത്തികള്‍ ആരംഭിച്ചു.

തിരൂരിലെ ഗതാഗതകുരുക്കിന് ഏറെ പരിഹാരമാകുന്ന ഈ റോഡ് വികസനത്തെ അധികാരികള്‍ തന്നെ അട്ടിമറിക്കുന്നത് ചില കെട്ടടഉടമകളുടെയും സ്ഥലമുടമകളുടെയും താത്പര്യം സംരക്ഷിക്കുന്നതിനാണെന്ന് ആരോപണമുയര്‍ന്നിട്ടും ഇത് അവഗണിച്ച് മുന്നോട്ട് പോകാനാണ് അധികൃതരുടെ തീരുമാനം.

തിരൂര്‍ ടൗണ്‍ഹാളിന് മുന്നിലുള്ള ഭാഗത്താണ് മുന്‍പ് അടയാളപ്പെടുത്തിയത് മായ്ച്് കളഞ്ഞ് പുതിയത് മാര്‍ക്ക് ചെയ്തത്. റോഡരികിലെ മൂന്ന് നിലകെട്ടടം സംരക്ഷിക്കാന്‍ പൊതുമരാമത്ത് ജീവനക്കാരും സ്ഥലമുടമകളും ചേര്‍ന്ന് നടത്തുന്ന ഒത്തുകളിയാണ് ഇതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.