ചട്ടലംഘനം അന്വേഷിക്കാന്‍ ജയിലിലെത്തിയ മന്ത്രിക്കൊപ്പം ചട്ടം ലംഘിച്ച് ഡിസിസി പ്രസിഡന്റ്

കോഴിക്കോട് ജയിലില്‍ ഇനി സെന്‍സറും ജാമറും

downloadകോഴിക്കോട് : ടിപി വധകേസിലെ പ്രതികള്‍ ഫെയ്‌സ്ബുക്ക് ഉപയോഗിച്ചതിനെ തുടര്‍ന്ന് വെട്ടിലായ ജയില്‍ വകുപ്പ് കോഴിക്കോട് ജില്ലാ ജയിലില്‍ പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടു വരുന്നു. ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ സെന്‍സറും അവ തടയാന്‍ ജാമറും ഉപയോഗിക്കാന്‍ ഒരുങ്ങുന്നു. ജയിലില്‍ ചട്ടലംഘനം നടന്നത് വിവാദമായതോടെ ഇതേ കുറിച്ച് അനേ്വഷിക്കാനെത്തിയ ആഭ്യന്തര – ജയില്‍ വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഇക്കാര്യം പറഞ്ഞത്. ജയലില്‍ മൊബൈല്‍ ഉപയോഗിച്ചതായി തെളിഞ്ഞെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.

എന്നാല്‍ ജയിലില്‍ ചട്ടലംഘനം നടന്നിട്ടുണ്ടോ എന്നറിയാന്‍ പരിശോധനക്കെത്തിയ ആഭ്യന്തരമന്ത്രി തിരുവഞ്ചൂരിനൊപ്പം ഡിസിസി പ്രസിഡന്റ് കെ സി അബു ജയിലില്‍ പ്രവേശിച്ചത് വിവാദമായി. മാധ്യമ പ്രവര്‍ത്തകര്‍ ഈ വിഷയം ചൂണ്ടി കാണിച്ചതോടെ കെ സി അബു പതുക്കെ പുറത്തു കടക്കുകയായിരുന്നു.