ഉപയോഗ ശൂന്യമായ വാട്ടര്‍ ടാങ്കിനു ഡിവൈഎഫ്‌ഐ റീത്ത് സമര്‍പ്പിച്ചു

തിരൂരങ്ങാടി: ഉപയോഗ ശൂന്യമായ വാട്ടര്‍ ടാങ്കിനു ഡിവൈഎഫ്‌ഐ റീത്ത് സമര്‍പ്പിച്ചു. കരുമ്പില്‍ കുണ്ടലകാട് പ്രദേശത്ത് ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മ്മിച്ച ഈ വാട്ടര്‍ ടാങ്ക് വഴി ഇതുവരെ നാട്ടുകാര്‍ക്ക് കുടിവെള്ളവിതരണം നടത്താന്‍ സാധിച്ചിട്ടില്ല. 15 വര്‍ഷം മുമ്പാണ് ടാങ്ക് പണിതത്. ടാങ്ക് ഉടന്‍തന്നെ പ്രവര്‍ത്തന യോഗ്യമാകണമെന്ന് കാണിച്ച് മുന്‍സിപ്പാലിറ്റിക്കും വാര്‍ഡ് കൗണ്‍സിലര്‍ക്കും പരാതി നല്‍കിയെങ്കിലും ഒരു നടപടിയും സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് ഡിവൈഎഫ്‌ഐ കരുമ്പില്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രടനവും റീത്തു സമര്‍പ്പണവും നടത്തിയത്.

പ്രതിഷേധത്തിന് കെ എം ഗഫൂര്‍,ജാസിംആലുങ്ങല്‍, ടി പി ഇമ്രാന്‍, ജിഷാര്‍ നൗഷീര്‍ ജുബൈര്‍, സജി, സന്തോഷ് കെ പി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.