കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതി ബിപിന്‍ കൊല്ലപ്പെട്ടു

കൊല്ലപ്പെട്ട ബിപിന്‍

തിരൂര്‍ :പ്രമാദമായ കൊടിഞ്ഞി ഫൈസല്‍ കൊലക്കേസിലെ രണ്ടാംപ്രതി തിരൂര്‍ തൃപ്രങ്ങോട് സ്വദേശി പൊയിലിശ്ശേരി ബിപിന്‍(23)  ഇന്ന് രാവിലെ ഏഴു മണിയോടെ വെട്ടേറ്റ് മരിച്ചു. തിരൂര്‍ തലക്കാട് പുളിഞ്ചോട് വെച്ചാണ് ഇയാള്‍ക്ക് വെട്ടേറ്റത്. ബൈക്കിലെത്തിയ സംഘമാണ് ഇയാളെ വെട്ടിയതെന്നാണ് പ്രാഥമിക വിവരം. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശി ഫൈസല്‍ 2016 നവംബര്‍ 19നാണ് കൊല്ലപ്പെട്ടത്. ഹിന്ദുവായിരു ഫൈസല്‍ മതം മാറി ഇസ്ലാം മത്ം സ്വീകരിച്ചതിന്റെ പേരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഫൈസലിനെകൊലപ്പെടുത്തിയത്.ഈ കേസില്‍ ജ്യാമത്തില്‍ പുറത്തിറങ്ങിയതായിരുന്നു ബിപിന്‍.

കഴിഞ്ഞ ദിവസം വള്ളിക്കുന്ന്് കൊടക്കാട് വെച്ച് ഈ കേസിലെ മറ്റൊരു പ്രതിക്ക് നേരേയും വധശ്രമം ഉണ്ടായിരുന്നു.

ഇയാളുടെ മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.