കാറും ഓട്ടോയും കൂട്ടിയിടിച്ച്‌ ചെമ്മാട്‌ സ്വദേശിനിയായ വിദ്യാര്‍ത്ഥിനി മരിച്ചു

Untitled-1 copyതിരൂരങ്ങാടി: എടവണ്ണയില്‍ കാറും ഗുഡ്‌സ്‌ ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ചു. ചെമ്മാട്‌ പന്താരങ്ങാടിയിലെ പട്ടര്‍തൊടി രവീന്ദ്രന്റെ മകള്‍ രേഷ്‌മ യാണ്‌ മരിച്ചത്‌.
തിരൂരങ്ങാടിയില്‍ നിന്ന്‌ പൂക്കോട്ടുംപാടത്തേക്ക്‌ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട കുടുംബം സഞ്ചരിച്ച ആള്‍ട്ടോ കാറും മമ്പാട്‌ നിന്നും മരത്താണിയിലേക്ക്‌ കോണ്‍ഗ്രീറ്റ്‌ സാധനങ്ങളുമായി പോകുകയായിരുന്ന ഗുഡ്‌സ്‌ ഓട്ടോയും കൂട്ടിയിടിച്ചത്‌. പരിക്കേറ്റ രേഷ്‌മയെ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍ അമ്മ ലീലക്കും, ഓട്ടോ ഡ്രൈവര്‍വളളിക്കാടന്‍ റസ്‌മത്ത്‌, കോഴിപ്പറമ്പ്‌ രജീഷ്‌ എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്‌.

ചെമ്മാട്‌ എക്‌സിചേഞ്ച്‌ റോഡിലെ സ്വകാര്യ കോളേജില്‍ ഡിഗ്രി വിദ്യാര്‍ത്ഥിയാണ്‌ രേഷ്‌മ.