ഗൃഹനാഥന്‍ കാറിടിച്ചു മരിച്ചു

A Rahman 70തിരൂരങ്ങാടി: പള്ളിയില്‍ നിന്ന്‌ വീട്ടിലേക്ക്‌ പോവുകയായിരുന്ന ഗൃഹനാഥന്‍ കാറിടിച്ചു മരിച്ചു. പടിക്കല്‍ സി പി അബ്ദുറഹ്‌മാന്‍ (70) ആണ്‌ മരിച്ചത്‌. ഞായറാഴ്‌ച രാത്രി എട്ട്‌ മണിയോടെ പടിക്കലിനും പാലക്കലിനുമിടയിലുള്ള വീടിനുമുമ്പില്‍ വെച്ചാണ്‌ അപകടം. ഇടിച്ച കാര്‍ നിര്‍ത്താതെ പോയി. കോഴിക്കോട്‌ ഭാഗത്ത്‌ നിന്ന്‌ വന്ന വെള്ള നിറത്തിലുള്ള റിസ്‌റ്റ്‌സ്‌ കാറാണ്‌ അപകടമുണ്ടാക്കിയതെന്ന്‌ ദൃസാക്ഷികള്‍ പറഞ്ഞു. അപകടമുണ്ടായ ഉടനെ ലൈറ്റണച്ച്‌ നിര്‍ത്താതെ പോവുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക്‌ ആശുപത്രി മോര്‍ച്ചറിയില്‍. പോസ്‌റ്റ്‌ മോര്‍ട്ടത്തിനു ശേഷം തിങ്കളാഴ്‌ച പകല്‍ 11.30 ന്‌ പടിക്കല്‍ ജുമാമസ്‌ജിദ്‌ ഖബറിസ്ഥാനില്‍ മറവ്‌ ചെയ്യും.
ഭാര്യ കദീസക്കുട്ടി. മക്കള്‍ ശെരീഫ്‌, റഫീഖ്‌, ഇഖ്‌ബാല്‍, സാജിദ. മരുമക്കള്‍ സെയ്‌തലവി ( മൂന്നിയൂര്‍ ആലിന്‍ചുവട്‌), ഇ കെ ഫെമിന, കെ ജംഷീറ, ടി ശബ്‌ന. സഹോദരങ്ങള്‍ സി പി മുഹമ്മദ്‌ ഹാജി, സി പി അബ്ദുല്‍ഖാദര്‍ (രാമനാട്ടുകര), സി പി അബ്ദുള്ള ( സി പി മാര്‍ബിള്‍സ്‌), സി പി കുഞ്ഞിമൊയ്‌തീന്‍, ആമിനക്കുട്ടി ഹജ്ജുമ്മ, ഹവ്വാഉമ്മ.