തിരുരങ്ങാടിയില്‍ ഇത്തവണയും പരപ്പനങ്ങാടിക്കാര്‍ തന്നെ മത്സരിക്കും

ഹംസ കടവത്ത്‌

abdu rubbപരപ്പനങ്ങാടി :മലബാര്‍ കലാപത്തിന്റെ ചരിത്രസ്മരണകളും മുസ്ലീംലീഗിന്റെ നെടുംകോട്ടയുമായ തിരുരങ്ങാടിഗ്രാമത്തില്‍ നിന്നും നിയമസഭയിലേക്കൊരു ജനപ്രതിനിധിയെന്ന ആഗ്രഹം തിരുരങ്ങാടിക്കാര്‍ രഹസ്യമായും പരസ്യമായും വെളിപ്പെടുത്തിയിട്ടുള്ളതാണ്.എന്നാല്‍ ഇത്തവണയും ആ സ്വപ്‌നം നിറവേറ്റപ്പെടില്ലേ?

മുസ്ലീം ലീഗിന്റെ ഒന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ട’ിക പാണക്കാട്ടുനിന്ന് പ്രഖ്യാപിച്ചപ്പോള്‍ തിരുരങ്ങാടിയില്‍ നിന്നും മത്സരിക്കുക നിലവിലെ എംഎല്‍എയും മന്ത്രിയുമായ പരപ്പനങ്ങാടിക്കാരന്‍ അബ്ദുറബ്ബ് തെയാണെന്ന വിവരം പുറത്തുവതോടെ പല തിരുരങ്ങാടിക്കാരും തങ്ങളിലുണ്ടായ നിരാശ മറച്ചുവെച്ചില്ല..
download (1)തിരുങ്ങാടി മണ്ഡലത്തിന്റെ ചരിത്രത്തില്‍ തുടക്കം മുതല്‍ ദീര്‍ഘകാലം പ്രതിനിധിയായത് അവുക്കാദര്‍ക്കുട്ടിനഹയായിരുന്നു ഉപമുഖ്യമന്ത്രിപദം, തദ്ദേശസ്വയംഭരണം, ഫിഷറീസ്, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയതു കാല്‍നുറ്റാണ്ടിലധികം അദ്ദേഹം ഈ മണ്ഡലത്തിന്റെ പ്രതിനിധിയായി..
AK-Antonyനഹ അധികാരരാഷട്രീയത്തില്‍ നിന്നും വിരമിച്ച ശേഷമെങ്ങിലും ലീഗ് രാഷ്ട്രീയത്തിലെ പ്രമുഖര്‍ നിറഞ്ഞ് നില്‍ക്കുന്ന തിരുരങ്ങാടി ഗ്രമാത്തില്‍ നി് ഒരു പ്രതിനിധിയുണ്ടാകുമൊന്നണ് കരുതിയിരുത്. എന്നാല്‍ നഹയുടെ പിന്‍ഗാമിയായി കുടുംബപാരമ്പര്യത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന മുസ്ലീം ലീഗ് കണ്ടെത്തിയത് പരപ്പനങ്ങാടിക്കാരനായ കുഞ്ഞാലിക്കുട്ടിക്കേയിയെ ആയിരുന്നു. പിന്നീട് പരപ്പനങ്ങാടിക്കാര്‍ മാറിപ്പോയപ്പോളും അവസരം ലഭിച്ചത് മുസ്ലീം ലീഗിന്റെ സമുതനേതാവയിരുന്ന കോട്ടക്കല്‍ക്കാരന്‍ യുഎ ബീരാനായിരുന്നു.
പിന്നീട് കടന്നുവന്നതാകട്ടൈ സംശുദ്ധരാഷ്ട്രീയത്തിന്റെ പ്രതീകമായ എകെ ആന്റണിയും മുഖ്യമന്ത്രിയുടെ ഗരിമയില്‍ തെരഞ്ഞെടുപ്പിനെ നേരിട്ട ആന്റണിയെ തിരുരങ്ങാടിക്കാര്‍ വന്‍ഭുരിപക്ഷത്തന് ജയിപ്പിച്ചുകൊടുത്തു.download
പിന്നീട് മണ്ഡലം കണ്ടത് മുസ്ലീംലീഗ് രംഗത്തിറക്കുന്നത് താനുരുകാരനായ മറ്റൊരു പ്രഗത്ഭനായ നേതവിനേയാണ്. കുട്ടി അഹമ്മദ് കുട്ടിയെയാണ്. .തിരുരങ്ങാടിയിലെ വ്രണിത ലീഗ് മനസ്സിനെ മുതലെടുക്കാന്‍ ഇടതുപക്ഷം തിരുരങ്ങാടിക്കാരനായ ആയിരം വീട്ടില്‍ അബ്ദുഹാജിയെരംഗത്തിറക്കിയതോടെ മത്സരം കടുക്കുകയും ഭുരിപക്ഷത്തിന്റെ കാര്യത്തില്‍ വന്‍ ഇടിവുണ്ടാക്കിയെങ്ങിലും അദ്ഭുതങ്ങള്‍ സംഭവിച്ചില്ല..കുട്ടി അഹമ്മദ് കുട്ടിക്ക് ശേഷമെത്തിയതോ നഹയുടെ പുത്രനായ പികെ അബ്ദുറബ്ബായിരുന്നു കഴിഞ്ഞ തവണ റിക്കാര്‍ഡ് ഭുരിപക്ഷത്തിനാണ് അദ്ദേഹം ജയിച്ചത്.
മുന്ന് തവണ മത്സരിച്ചവര്‍ ഇത്തവണ മാറ്റിനിര്‍ത്തപ്പെടുമെന്ന ആശയം ലീഗില്‍ പ്രചരിച്ചതോടെ തിരുരങ്ങാടിഗ്രമാത്തില്‍ നിന്നായിരിക്കും ഇത്തവണത്തെ ലീഗ്സ്ഥാനാര്‍ത്ഥിയെന്ന വാര്‍ത്തകള്‍ക്ക് നിറം വെച്ചുതുടങ്ങിയിരുന്നു മുന്‍ ഐഎന്‍
എല്‍ നേതാവും പ്രവാസി ബോര്‍ഡ് ചെയര്‍മാനുമായ പിഎംഎ സലാമായിരിക്കും മത്സരരംഗത്തുണ്ടാകുക എന്ന വാര്‍ത്തയും പ്രചരിച്ചു തുടങ്ങി.എന്നാല്‍ വീണ്ടും അബ്ദുറബ്ബിനെ മത്സരിക്കാനുള്ള തീരുമാനം വന്നതോടെ വീണ്ടും ചരിത്രം ആവര്‍ത്തിക്കുകയായിരുന്നു.

niyas ed
അബ്ദുറബ്ബിനെതിരായി ഇടതുസ്വതന്ത്രനായി രംഗത്തെത്തുക പരപ്പനങ്ങാടി ജനകീയമുന്നണിയുടെ അധ്യക്ഷനായ നിയാസ് പുളിക്കലകത്തായിരിക്കുമെന്നാണ് റിപ്പാര്‍ട്ട് .ഇതോടെ ഫലത്തില്‍ രണ്ട് പരപ്പനങ്ങാടിക്കാര്‍ തമ്മിലുള്ള കടുത്ത മത്സരത്തിനായിരിക്കും മണ്ഡലത്തില്‍ വേദിയൊരുങ്ങുക.