തിയ്യേറ്റര്‍ പീഡനം: ചങ്ങരംകുളം എസ്‌ഐക്കെതിരെ പോക്‌സോ കേസെടുക്കും

മലപ്പുറം എടപ്പാളിലെ തിയ്യേറ്ററിലെ പീഢനത്തില്‍ കൃത്യസമയത്ത് നടപടിയെടുക്കാതിരുന്ന ചങ്ങരംകുളം എസ്‌ഐയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരവും ഐപിസി 129 വകുപ്പ് പ്രകാരവും കേസെടുക്കാന്‍ തീരുമാനമായെന്ന് റിപ്പോര്‍ട്ട്

സ്ഥലം എംഎല്‍എയും നിയമസഭാ സ്പീക്കറുമായ ശ്രീരാമകൃഷണന്‍ പോലീസിന് ഗുരതരമായ വീഴ്ച സംഭവിച്ചുവെന്ന് പ്രതികരിച്ചതിന് പിന്നാലെയാണ് എസ്‌ഐയ്‌ക്കെതിരെ കേസടുക്കാനുള്ള നീക്കം ആരംഭിച്ചത്. 50 മിനിറ്റോളം നീണ്ടുനില്‍ക്കുന്ന ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കിയിട്ടും കേസെടുക്കാത്ത ചങ്ങരംകുളം പോലീസ് നടപടി ഞെട്ടിക്കുന്നതാണെന്നും, പരാതി രണ്ടാഴ്ചയോളം പൂഴ്ത്തിവെക്കാന്‍ പോലീസ് എങ്ങിനെ ധൈര്യമുണ്ടായെന്നും സ്പീക്കര്‍ ചോദിച്ചിരുന്നു. സംഭവ്തതില്‍ ശക്തമായ അന്വേഷണം വേണമെന്നും സ്പീക്കര്‍ ആവിശ്യപ്പെട്ടു.

പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഡിജിപിയോട് ആവിശ്യപ്പെട്ടിരുന്നു.

പോലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി കെകെ ശൈലജയും, ഉമ്മന്‍ചാണ്ടിയും വിഎം സുധീരനും രംഗത്തെത്തിയിരുന്നു.
സംഭവം അന്വേഷിക്കുന്നതില്‍ തിരൂര്‍ ഡിവൈഎസ്പിക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്നും അന്വേഷിക്കുമെന്ന് ഡിജിപിയും വ്യക്തമാക്കിയിട്ടുണ്ട്.

Related Articles