താനൂരില്‍ പരശുറാം എക്‌സ്പ്രസിനു നേരെ കല്ലേറ്; ഒരാള്‍ക്ക് പരിക്ക്

Story dated:Monday June 19th, 2017,10 50:am
sameeksha sameeksha

താനൂര്‍: താനൂരില്‍ പരശുറാം എക്‌സ്പ്രസിനു നേരെ കല്ലേറ്. കല്ലേറില്‍ ട്രെയിന്‍ യാത്രക്കാരനായ മധ്യവയസ്‌ക്കന് പരിക്കേറ്റു. കൈക്ക് സാരമായ പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് രാവിലെ പത്തുമണിയോടെയാണ് താനൂര്‍ റെയില്‍വേ ഗേറ്റിന് സമീപം വെച്ച് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന പരശുറാം എക്‌സ്പ്രസിനു നേരെ കല്ലേറുണ്ടായത്. ഇതെതുടര്‍ന്ന് ട്രെയിന്‍ ഏറെനേരം പിടിച്ചിട്ടതിനെ തുടര്‍ന്ന് വൈകിയാണ് യാത്ര തുടര്‍ന്നത്.

സംഭവത്തില്‍ റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചു.