താനൂരില്‍ അഞ്‌ജാത യുവാവ്‌ തീവണ്ടിയില്‍ നിന്ന്‌ വീണ്‌ മരിച്ചു

death man tanur train accidentതാനൂര്‍: താനൂരില്‍ അഞ്‌ജാത യുവാവ്‌ തീവണ്ടിയില്‍ നിന്ന്‌ വീണ്‌ മരിച്ചു. തിങ്കളാഴ്‌ച പകല്‍ 12.30 ഓടെ്‌ താനൂര്‍ തെയ്യാല റെയില്‍വെ ഗേറ്റിന്‌ 200 മീറ്ററോളം വടക്ക്‌ മാറിയാണ്‌ അപകടം നടന്നത്‌. മംഗലാപുരം ചെന്നൈ എഗ്‌മോര്‍ എക്‌സ്‌പ്രസില്‍ നിന്ന്‌ യുവാവ്‌ തെറിച്ച്‌ വീഴുകയായിരുന്നു. ഗഹുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലരും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന്‌ മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക്‌ മാറ്റി.

പാന്റ്‌ും ബനിയനും ആണ്‌ യുവാവിന്റെ വേഷം. ഇരു നിറവും തല മൊട്ടയടിച്ച നിലയിലുമാണ്‌. അന്യ സംസ്ഥാനക്കാരനാണെന്നാണ്‌ നിഗമനം.