നവമാധ്യമങ്ങളിലൂടെ യുവതിക്കെതിരെ അശ്ലീ പ്രചാരണം നടത്തിയ താനൂര്‍ സ്വദേശി പിടിയില്‍

താനൂര്‍: നവമാധ്യമങ്ങളിലൂടെ യുവതിക്കെതിരെ അശ്ലീല പ്രചാരണം നടത്തിയ യുവാവിനെ പോലീസ് പടികൂടി. ഒട്ടുംപുറം സ്വദേശി റിയാസിനെയാണ് താനൂര്‍ പോലീസ് പിടികൂടിയത്. താനൂര്‍ കോര്‍മ്മന്‍ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ഇയാള്‍ക്കെതിരെ നടപടി.

യുവതിയുടെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് താനൂര്‍ സിഐക്ക് പരാതി നല്‍കിയത്. പോലീസ് പിടിയിലായ റിയാസ് ലീഗ് പ്രവര്‍ത്തകനാണ്.

മാര്‍ച്ച് 12 ന് ചാപ്പപ്പടി മേഖലയില്‍ ലീഗ് പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് മാധ്യമങ്ങൾക്ക് മുമ്പാകെ യുവതി പറഞ്ഞതോടെയാണ്  തനിക്കെതിരെ മോശം പ്രചാരണം തുടങ്ങിയതെന്നും യുവതി വ്യക്തമാക്കുന്നു.

പലതവണ പരാതി നല്‍കിയിട്ടും ഫലം ലഭിച്ചിരുന്നില്ല. എന്നാല്‍ നവമാധ്യമങ്ങളിലൂടെ മ്ലേച്ഛമായ രീതിയില്‍ യുവതിയെ ആക്രമിതോടെയാണ് ഐപിസി 354/എ4 ആക്ട് പ്രകാരം ഇയാളെ പിടികൂടിയത്.