അധ്യാപകരില്ല; താനൂര്‍ കാട്ടിലങ്ങാടി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ കുത്തിയിരിപ്പ്‌ സമരം നടത്തുന്നു

tanur school 1 copyതാനൂര്‍: താനൂര്‍ കാട്ടിലങ്ങാടി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കുത്തിയിരിപ്പ്‌ സമരം നടത്തുന്നു. അധ്യായന വര്‍ഷം പകുതിയായിട്ടും പല വിഷയങ്ങള്‍ക്കും അധ്യാപകരില്ലാത്തതിനെ തുടര്‍ന്നാണ്‌ വിദ്യാര്‍ഥികള്‍ സ്‌കൂളിന്‌ മുന്‍പില്‍ സമരം നടത്തുന്നത്‌. ഇന്ന്‌ രാവിലെ മുതല്‍ ഹയര്‍സെക്കണ്ടറിയിലെ അറനൂറോളം വരുന്ന വിദ്യാര്‍ഥികളാണ്‌ കുത്തിയിരിപ്പ്‌ സമരം നടത്തുന്നത്‌.tanur school 2 copy

വിദ്യഭ്യാസമന്ത്രിയുടേയും സ്ഥലം എംഎല്‍എയുടെയും പിടിപ്പ്‌കേടാണ്‌ ഇതിന്‌ കാരണമെന്ന്‌ വിദ്യാര്‍ഥികള്‍ ആരോപിച്ചു.