താനൂര്‍ കാട്ടിലങ്ങാടി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ അക്രമം

താനൂര്‍ : കാട്ടിലങ്ങാടി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ അക്രമത്തില്‍ വ്യാപക നാശം. വ്യാഴാഴ്ചയാണ് സംഭവം നടന്നത്.

പരീക്ഷാ സമയത്തിനും മണിക്കൂറുകള്‍ മുമ്പേ സ്‌കൂളില്‍ എസ്എസ്എല്‍സി പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥികളാണ് അഴിഞ്ഞാടിയത്. വിദ്യാര്‍ത്ഥികള്‍ ക്ലാസ് റൂമുകളുടെ ഓടുകള്‍, ഫര്‍ണ്ണിച്ചറുകള്‍, സ്വിച്ച് ബോര്‍ഡ്, ടിവി എന്നിവയെല്ലാം തകര്‍ത്തു. കൂടാതെ എച്ച്എസ്എസ് വിഭാഗത്തിനുവേണ്ടി നിര്‍മിച്ച ഷെഡും നശിപ്പിക്കാന്‍ ശ്രമിച്ചു. വാട്ടര്‍ ടാപ്പുകള്‍ നശിപ്പിച്ച സംഘം ഗേറ്റിന്റെ പൂട്ട് മോഷ്ടിച്ചു. സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍കി.

അതേസമയം എന്തിന് വേണ്ടിയാണ് വിദ്യാര്‍ത്ഥികള്‍ ഇത്തരത്തില്‍ പെരുമാറിയതെന്ന് അറിയില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.