തിരൂരില്‍ വീണ്ടും ബ്രൗണ്‍ ഷുഗര്‍ കേസ്

shafi (1)തിരൂര്‍ : തിരൂര്‍ നഗരത്തില്‍ മയക്കുമരുന്നിന്റെ ഉപയോഗം വര്‍ദ്ധിക്കുന്നു. രണ്ട് ദിവസത്തിനിടെ ബ്രൗണ്‍ ഷുഗര്‍ ഉപയോഗിക്കുന്നതിനിടെ ആറോളം പേരാണ് എക്‌സൈസിന്റെ പിടിയിലായത്. ഇന്നലെ തിരൂരില്‍ വെച്ച് ബ്രൗണ്‍ ഷുഗര്‍ ഉപയോഗിക്കവെ പൊന്നാനി സ്വദേശിയായ ആലിമാക്കാനകത്ത് ബാവയുടെ മകന്‍ ഷാഫി (24) എന്നയാളെ എക്‌സൈസ് സംഘം പിടികൂടുകയായിരുന്നു. കഴിഞ്ഞ ദിവസം തിരൂര്‍ ബൈപാസ് റോഡില്‍ വെച്ച് ഓട്ടോറിക്ഷയില്‍ വെച്ച് കഞ്ചാവും ബ്രൗണ്‍ ഷുഗറും ഉപയോഗിക്കുകയായിരുന്ന അഞ്ചംഗ സംഘത്തെ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് സംഘം പിടികൂടിയിരുന്നു.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജുനൈദിന്റെ നേതൃത്വത്തില്‍ പ്രവന്റീവ് ഓഫീസര്‍ രാജേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരയ കെ എം ബാബുരാജ്, യൂസഫലി, മനോജന്‍, എസ്ജി സുനില്‍, ശുഹൈബ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.