താനൂരില്‍ നാളെ ഹര്‍ത്താല്‍

താനൂര്‍: താനൂരില്‍ നാളെ ഹര്‍ത്താല്‍. എല്‍ഡിഎഫും ഐഎന്‍എല്ലുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. താനൂര്‍ നഗരസഭ, ഒഴൂര്‍, നിറമരുതൂര്‍, താനാളൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലുമാണ് ഹര്‍ത്താല്‍. രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍.

കഴിഞ്ഞദിവസം ഉണ്യാലിലും താനൂരിലും സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.