താനൂരില്‍ ഇന്നോവ ബൈക്കിലിടിച്ച്‌ ബൈക്ക്‌ യാത്രക്കാരന്‌ ഗുരുതരപരിക്ക്‌

accidentതാനൂര്‍: ഇന്നോവകാര്‍ ബൈക്കിലിടിച്ച്‌ ബൈക്കിന്‌ പിറകിലിരുന്ന്‌ യാത്രചെയ്യുകയായിരുന്നയാള്‍ക്ക്‌ പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ താനൂര്‍ ദേവധാര്‍ ചീനിക്കപ്പറമ്പില്‍ മുഹമ്മദ്‌ റാഷിദ്‌(14) നെ കോട്ടക്കല്‍ അല്‍മാസ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

താനൂര്‍ പുത്തന്‍തെരുവില്‍ വെച്ച്‌ വ്യാഴാഴ്‌ച വൈകീട്ട്‌ 5.30നാണ്‌ അപകടം സംഭവിച്ചത്‌.