ടാങ്കര്‍ ലോറി സമരം പിന്‍വലിച്ചു

തിരു : സംസ്ഥാനത്തെ എല്‍പിജി പെട്രോളിയം തൊഴിലാളികള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി സംഘടനാ പ്രതിനിധകള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതായും ചര്‍ച്ചക്ക് ശേഷം സംഘടനാ പ്രതിനിധികളെ അറിയിച്ചു. വേതന പരിഷ്‌കരണം അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം നടത്തിയിരുന്നത്.