താനാളൂര്‍ പഞ്ചായത്ത് സെക്രട്ടറിയെ അംഗം തെറിവിളിച്ചു: ജീവനക്കാര്‍ പണിമുടക്കി

tanalurതാനൂര്‍ :താനാളൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ പഞ്ചായത്ത് അംഗം തെറിവിളിച്ചതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തി. സക്രട്ടറി ജോയികുമാറിനെയാണ് തെറിവിളിച്ചതായി പരാതി തെറിവിളിച്ച യുഡിഎഫ് അംഗം ഒപി ഇബ്രാഹിമിനെതിരെ പോലീസ് കേസെടുത്തു.

ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത് സര്‍ട്ടിഫിക്കേറ്റ് ഒപ്പിടന്നതുമായി ബന്ധപ്പട്ടുണ്ടായ തര്‍ക്കമാണ് തെറിവിളിയിലും കയ്യാങ്കളിയുടെ വക്കത്തുമെത്തയിത്. രാവിലെ മറ്റു തിരക്കായതിനാല്‍ ഉച്ച്ക്ക് ശേഷം സര്‍ട്ടിഫിക്കേറ്റ് അറ്റസ്റ്റ് ചെയ്യാന്‍ സാധിക്കുകയൊള്ളുവെന്ന് സെക്രട്ടറി അറിയച്ചതോടെയാണ് പ്രശനങ്ങള്‍ക്ക് തുടക്കം ഇതില്‍ അംഗം പ്രകോപിതനാകുകയായിരുന്നു, ബഹളം കേട്ട് ജീവനക്കാരും പല ആവിശ്യങ്ങള്‍ക്കായി പഞ്ചായത്തിലെത്തിയവരും മുറിക്ക് മുന്നില്‍ തടിച്ചുകൂടി ഇതോടെ പഞ്ചായത്തംഗം ഇറങ്ങിപ്പോകുകയായിരുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ മുക്കാല്‍ മണിക്കുറോളം പണിമുടക്കി. താനൂര്‍ എസ്‌ഐ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പഞ്ചായത്തംഗങ്ങളും ജീവനക്കാരും തമ്മില്‍ നടത്തിയ സമാവായചര്‍ച്ചക്കൊടുവി്ല്‍ ഇബ്രാഹിമിനെതിരെ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.