സൗമ്യാ വധകേസ്; പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു

G 3കൊച്ചി : സൗമ്യാ വധകേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. തൃശ്ശൂര്‍ അതിവേഗ കോടതി വിധിച്ച വധശിക്ഷക്കെതിരെ ഗോവിന്ദച്ചാമി നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. ജസ്റ്റീസുമാരായ ടിആര്‍ രാമചന്ദ്രന്‍ നായര്‍, കമാല്‍ പാഷ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് വിധി പറഞ്ഞത്.

2011 നവംബര്‍ നാണ് ഗോന്ദചാമിയെ വധശിക്ഷക്ക് വിധിച്ചത്. ഹൈക്കോടതി വിധിയിലൂടെ തങ്ങള്‍ക്ക് നീതി ലഭിച്ചതായി സൗമ്യയുടെ അമ്മ സുമതി പ്രതികരിച്ചു.

2011 ഫെബ്രുവരി ഒന്നിനാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ജോലി കഴിഞ്ഞ് എറണാകുളത്തു നിന്ന് ഷൊര്‍ണ്ണൂരിലെ വീട്ടിലേക്ക് മടങ്ങവെ തീവണ്ടിയില്‍ വെച്ചാണ് സൗമ്യക്ക് നേരെ ആക്രമണമുണ്ടായത്. സൗമ്യയെ ഗോവിന്ദച്ചാമി തീവണ്ടിയില്‍ നിന്ന് തള്ളിയിട്ട് പീഡിപ്പിച്ചു പാളത്തിനരുകില്‍ ഉപേക്ഷിച്ചു എന്നതാണ് കേസ്.

സൗമ്യയുടെ മരണത്തെ തടുര്‍ന്നുണ്ടായ അതിരൂക്ഷമായ പ്രതിഷേധത്തെ തുടര്‍ന്നാണ് തൃശ്ശൂരില്‍ അതിവേഗ കോടതി രൂപികരിച്ച് കേസിന്റെ വിചാരണ നടത്തിയത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണിതെന്നും ഗോവിന്ദചാമി ദയ അര്‍ഹിക്കുന്നില്ലെന്നും കോടതി കണ്ടെത്തിയിരുന്നു.

തമിഴ്‌നാട്, കടലൂര്‍ ജില്ലയില്‍ വിരുതാചലം എരഞ്ഞിയില്‍ ഐവതകുടി സ്വദേശിയാണ് 30 കാരനായ ഗോവിന്ദചാമി.

തൃശ്ശൂര്‍ നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി വി രാധാകൃഷ്ണന്‍നായരാണ് സൗമ്യാ വധകേസിലെ അനേ്വഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. സ്‌പെഷ്യല്‍ പ്രോസി ക്യൂട്ടറായി അഡ്വ. എ സുരേശനെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. കേസില്‍ 2 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. ആരും കൂറുമാറാത്ത കേസില്‍ സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് വധ ശിക്ഷ വിധിച്ചത്.