ശ്വേതക്കെതിരെ അപമാന ശ്രമം ഇതുവരെ കേസെടുത്തിട്ടില്ല

പ്രതിഷേധം ശക്തമാകുന്നു

swetha-newകൊല്ലം : നടി ശ്വേതാമേനോനെ കൊല്ലം പ്രസിഡന്‍സി വള്ളംകളിയുടെ വേദിയില്‍ വെച്ച് അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസ് ഇതുവരെ കേസെടുത്തില്ല. കലക്ടറോട് വാക്കാല്‍ പരാതിപെട്ടിട്ടും രേഖാമൂലമുള്ള പരാതി ലഭിച്ചില്ല എന്നതാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്.

ഇന്നലെ വേദിയിലേക്കുള്ള വഴിയിലും വേദിയിലും വെച്ചാണ് കൊല്ലം എംപി പീതാംബര കുറിപ്പില്‍ നിന്നും തനിക്ക് നേരെ അപമാന ശ്രമുണ്ടായതെന്ന് ശ്വേത കലക്ടറോടും ആര്‍ടിഒ യോടും പരാതിപ്പെട്ടത്. മാധ്യമങ്ങളോട് നിങ്ങള്‍ ദൃശ്യങ്ങള്‍ കണ്ട് നോക്കൂ അപ്പോള്‍ ആരാണ് തന്നെ അപമാനിക്കാന്‍ ശ്രമിച്ചതെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും എന്ന് പറഞ്ഞിരുന്നു. ദൃശ്യങ്ങളില്‍ നിന്നും ശ്വേതയെ അപമാനിക്കാന്‍ ശ്രമിച്ചത് പീതാംബര കുറുപ്പ് ആണെന്ന് തെളിഞ്ഞിട്ടുണ്ട്. വേദിയില്‍ വെച്ച് എംപി കൂടുതല്‍ ശല്ല്യം ചെയ്തപ്പോഴാണ് ശ്വേത ഹോട്ടല്‍ മുറിയിലേക്ക് മടങ്ങിയത്. എംപിയെ കൂടാതെ മറ്റൊരാളും ശ്വേതയെ അപമാനിക്കാന്‍ ശ്രമിച്ചതായി വാര്‍ത്തയുണ്ട്. ഇതിനിടെ പീതാംബര കുറിപ്പിനെതിരെയുള്ള പ്രതിഷേധം ശക്തമാകുകയാണ്. നിരവധി വനിതാ സംഘടനകള്‍ ഇദ്ദേഹത്തിനെതിരെ രംഗത്തെത്തി.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എംപിയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ഇതിനിടെ ചില കോണ്‍ഗ്രസ്സ് എം പിമാരും ഐ ഗ്രൂപ്പ് നേതാക്കളും പീതാംബര കുറുപ്പിനെ ന്യായീകരിച്ച് രംഗത്തെത്തിയിട്ടുണ്ട്.

http://www.youtube.com/watch?v=njyqMOCkA9E

കടപ്പാട്: റിപ്പോര്‍ട്ടര്‍