സുനന്ദയുടെ മരണം; കാരണം സ്ഥിരീകരിക്കാനായിട്ടില്ല;അനേ്വഷണം വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം

ദില്ലി: കേന്ദ്ര സഹമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദാ പുഷ്‌കറിന്റെ മരണ കാരണം ആത്മഹത്യയോ, കൊലപാതകമോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ദില്ലി പോലീസ് കമ്മീഷണര്‍ ബിഎസ് ബസി പറഞ്ഞു. സുനന്ദയുടെ ആന്തരികാവയവത്തിന്റെ പരിശോധനക്കായി കാത്തിരിക്കുകയാണെന്നും അനേ്വഷണം വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായും ബിഎസ് ബസി വ്യക്തമാക്കി.

18-sunanda-pushkar-alone

അസ്വാഭാവിക മരണം എന്നതിന്റെ അടിസ്ഥാനത്തിലാണ് അനേ്വഷണം പുരോഗമിക്കുന്നതെന്നും അനേ്വഷണം സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നല്‍കാന്‍ കഴിയില്ലെന്നും ബസി പറഞ്ഞു.

അതേസമയം സുനന്ദാപുഷ്‌കറിന്റെ മരണം സംബന്ധിച്ചുള്ള അനേ്വഷണം നിലച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത് അടസ്ഥാന രഹിതമാണെന്നും ബസി വ്യക്തമാക്കി.

ജനുവരി പതിനേഴാം തിയ്യതിയാണ് ദില്ലിയിലെ ലീലാ പാലസ് ഹോട്ടല്‍ മുറിയില്‍ സുനന്ദാപുഷ്‌കറെ മരിച്ച നിലയില്‍ കണ്ടെത്തിയത്.