Section

malabari-logo-mobile

ഞാറാഴ്‌ച മുതല്‍ ട്രെയിന്‍ ടിക്കറ്റ്‌ നിരക്കില്‍ വര്‍ധന

HIGHLIGHTS : ദില്ലി: സേവന, സ്വച്ഛ്‌ ഭാരത്‌ നികുതികള്‍ ഏര്‍പ്പെടുതിയ തീരുമാനത്തെ തുടര്‍ന്ന്‌ ട്രെയിന്‍ ടിക്കറ്റ്‌ നിരക്ക്‌ വര്‍ധിപ്പിക്കാന്‍ തീരുമാനമായി. ഞായറാഴ്...

train (2)ദില്ലി: സേവന, സ്വച്ഛ്‌ ഭാരത്‌ നികുതികള്‍ ഏര്‍പ്പെടുതിയ തീരുമാനത്തെ തുടര്‍ന്ന്‌ ട്രെയിന്‍ ടിക്കറ്റ്‌ നിരക്ക്‌ വര്‍ധിപ്പിക്കാന്‍ തീരുമാനമായി. ഞായറാഴ്‌ച മുതല്‍ നിരക്ക്‌ വര്‍ധിപ്പിക്കും. സേവന നികുതി 14 ശതമാനവും സ്വച്ഛ്‌ ഭാരത്‌ നികുതി 0.5 ശതമാനവുമായാണ്‌ വര്‍ധിപ്പിക്കുന്നത്‌.

ഒന്നാം ക്ലാസിലും എ സി കോച്ചിലും യാത്രാകൂലിയില്‍ 4.35 ശതമാനം വര്‍ദ്ധവയാണുണ്ടാവുകയെന്ന്‌ റെയില്‍വേ ബോര്‍ഡ്‌ സര്‍ക്കുലര്‍ അറിയിച്ചു. നികുതി ഏര്‍പ്പെടുത്താന്‍ കഴിയുന്ന എല്ലായിടത്തും സ്വച്ഛ്‌ ഭാരതിന്റെ നികുതി ചുമത്താനുള്ള നവംബര്‍ ആറിലെ വിജ്ഞാപനത്തെതുടര്‍ന്നാണ്‌ ടിക്കറ്റ്‌ നിരക്ക്‌ വര്‍ധിപ്പിക്കുന്നത്‌.

sameeksha-malabarinews

30,000 കോടിയാണ്‌ ഇപ്പോള്‍ യാത്രാകൂലി ഇനത്തില്‍ റെയില്‍വെയുടെ വരുമാനം. പുതിയ നികുതികളിലൂടെ 1000 കോടി അധികം വരുമാനമാണ്‌ ലക്ഷ്യമിടുന്നത്‌.

സ്വച്ഛ്‌ ഭാരത്‌ സെസ്‌ ഏര്‍പ്പെടുത്തുന്നത്‌ റെയില്‍ വേ നിരക്കുകളെ മാത്രമല്ലബാധിക്കുക. വിമാന ടിക്കറ്റുകള്‍, മൊബൈല്‍ ഫോണ്‍, ഹോട്ടല്‍ താമസം, ടൂറിസ്‌റ്റ്‌ വാഹനങ്ങള്‍, ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ പോളിസി, കറന്‍സി വിനിമയം, ഭാഗ്യക്കുറി എന്നിവയ്‌ക്ക്‌ ഇനിമുതല്‍ കൂടുതല്‍ പണം ചെലവഴിക്കേണ്ടി വരും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!