കോഴിക്കോട് ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥി കുത്തേറ്റുമരിച്ചു

കോഴിക്കോട്: ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ചു. കുന്ദമംഗലം മടവൂര്‍ സിഎം സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ അബ്ദുള്‍ മജീദ്(13)ആണ് കൊല്ലപ്പെട്ടത്. വയനാട് സ്വദേശിയാണ് കൊല്ലപ്പെട്ട അബ്ദുല്‍ മജീദ്.

സ്‌കൂള്‍ പരിസരത്ത് വെച്ച് യാതൊരു പ്രകോപനവും കൂടാതെ ഷംസുദ്ദീന്‍ എന്ന വ്യക്തിയാണ് വിദ്യാര്‍ഥിയെ കുത്തിയത്. ഇതു കണ്ട് മറ്റു വിദ്യാര്‍ഥികള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കാസര്‍ഗോഡ് സ്വദേശിയായ ഷംസുദ്ദീന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് പറയുന്നു.

കുത്ത് കിട്ടിയ ഉടനെ അബ്ദുല്‍ മജീദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലാണുള്ളത്.