Section

malabari-logo-mobile

സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു

HIGHLIGHTS : കേംബ്രിഡ്ജ്: ശാസ്ത്ര ഇതിഹാസം സ്റ്റീഫന്‍ ഹോക്കിങ്(76) അന്തരിച്ചു. ചക്രക്കസേരയിലിരുന്നു ലോകത്തെ വിസ്മയിപ്പിച്ച് ശാസ്ത്രജ്ഞനായിരുന്നു അദേഹം. കേംബ്രിഡ്...

കേംബ്രിഡ്ജ്: ശാസ്ത്ര ഇതിഹാസം സ്റ്റീഫന്‍ ഹോക്കിങ്(76) അന്തരിച്ചു. ചക്രക്കസേരയിലിരുന്നു ലോകത്തെ വിസ്മയിപ്പിച്ച് ശാസ്ത്രജ്ഞനായിരുന്നു അദേഹം. കേംബ്രിഡ്ജിലെ വസതിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. മക്കളായ ലൂസി, റോബര്‍ട്ട് ,ടിം എന്നിവാരാണ് മരണവാര്‍ത്ത അറിയിച്ചത്.

കൈകാലുകള്‍ക്ക് തളര്‍ച്ച സംഭവിച്ച് നാഡീരോഗങ്ങള്‍ ബാധിച്ചുവെങ്കിലും ചക്രക്കസേരയിലിരുന്ന് തന്റെ ജീവിതം ശാസ്ത്ര കണ്ടുപിടുത്തങ്ങള്‍ക്ക് മാത്രമായി മാറ്റിവെക്കുകയായിരുന്നു അദേഹം. നക്ഷത്രങ്ങള്‍ നശിക്കുന്ന അവസരത്തില്‍ രൂപപ്പെടുന്ന തമോഗര്‍ത്തങ്ങളെ സംബന്ധിച്ച് ഇന്നു ലഭ്യമായിട്ടുള്ള വിവരങ്ങളില്‍ പലതും അദേഹത്തിന്റെ ഗവേഷണത്തിലൂടെ ഉരുത്തിരിഞ്ഞുവന്നതാണ്.

sameeksha-malabarinews

1942 ജനുവരി 8 ന് ഓക്‌സ്‌ഫോര്‍ഡിലാണ് സ്റ്റീഫന്‍ ഹോക്കിങിസിന്റെ ജനനം. ജീവശാസ്ത്ര ഗവേഷകരായിരുന്ന ഫ്രാങ്ക് ഹോക്കിന്‍സും ഇസബെല്‍ ഹോക്കിങ്‌സുമായിരുന്നു മാതാപിതാക്കള്‍. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഗണിതശാസ്ത്ര പ്രൊഫസറായി ജോലി ചെയ്തിരുന്നു. എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം ഹോക്കിങ്, ദ യൂണിവേഴ്‌സ് ഇന്‍ എ നട്ട്‌ഷെല്‍, ദ ഗ്രാന്‍ഡ് ഡിസൈന്‍, ബ്ലാക്ക് ഹോള്‍സ് ആന്‍ഡ് ബേബി യൂണിവേഴ്‌സ്, ഗോഡ് ക്രിയേറ്റഡ് ദ ഇന്റിജേഴ്‌സ് എന്നിവയാണ് പ്രധാന രചനകള്‍.

എലായിന്‍ മാസണ്‍, ജയിന്‍ വൈല്‍ഡ് എന്നിവരാണ് ഭാര്യമാര്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!