സംസ്ഥാന സ്‌കൂള്‍ കായികമേള; ആദ്യ സ്വര്‍ണം പറളിക്ക്

പാല: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ആദ്യ സ്വര്‍ണം പറളി സ്‌കൂളിലെ പി ആര്‍ അജിത്ത് സ്വന്തമാക്കി. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററിലാണ് സ്വര്‍ണം നേടയിത്.

രണ്ടാം സ്വര്‍ണം 3000 മീറ്ററില്‍ എറണാകുളത്തിന്റെ കോതമംഗലം മാര്‍ ബേസിലിലെ അനുമോള്‍ തമ്പി നേടി. ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ തിരുവനന്തപുരം സായിയിലെ സല്‍മാനാണ് മൂന്നാം സ്വര്‍ണം സ്വന്തമാക്കിയത്.