ശ്രീശാന്ത് കുറ്റക്കാരനല്ല;സേവാഗ്

images (1)ദില്ലി: ഐപിഎല്‍ വാതുവെപ്പ് കേസില്‍ ഉള്‍പ്പെട്ട ശ്രീശാന്ത് കുറ്റക്കാരനല്ലെന്ന വെളിപ്പെടുത്തലുമായി വിരേന്ദ്ര സേവാഗ്. ശ്രീശാന്ത് തെറ്റു ചെയ്തു വെന്ന് താന്‍ കരുതുന്നില്ലെന്ന് സേവാഗ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ ശ്രീശാന്തിന് അനുകൂലമായ നടപടി കോടതിയില്‍ നിന്നും ഉണ്ടാക്കുമെന്നു തന്നെയാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും സേവാഗ് അഭിപ്രായപ്പെട്ടു.

ഐപിഎല്‍ വാതുവെപ്പ് കേസില്‍ ഉള്‍പ്പെട്ട് ബിസിസിഐയുടെ വിലക്ക് നേരിടുന്ന ശ്രീശാന്തിന് പിന്തുണയുമായി ആദ്യമായാണ് സേവാഗ് രംഗത്തെത്തിയിരിക്കുന്നത്.

കേരള താരം സജ്ഞു.വി സാംസണു മേലുള്ള സമ്മര്‍ദ്ദം കുറയ്ക്കണമെന്നും ഉടന്‍തന്നെ ഇന്ത്യന്‍ എ ടീമിലോ ബി ടീമിലോ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സേവാഗ് പറഞ്ഞുൂ.