സ്‌ത്രീകളുടെ പ്രതിഷേധകരുത്തില്‍ തൃശൂര്‍ തിളച്ചു;കലാമിന്റെ പുസ്‌തകപ്രകാശന ചടങ്ങ്‌ മാറ്റിവെച്ചു

Untitled-1 copyതൃശൂര്‍: കലാമിന്റെ Transcendence My Spiritual Experience with Pramukh Swami-ji’ എന്ന പുസ്‌തകത്തിന്റെ മലയാള വിവര്‍ത്തനത്തിന്റെ പ്രകാശന ചങ്ങ്‌ മാറ്റിവെച്ചു. വിവിധ സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ്‌ പ്രകാശന ചടങ്ങ്‌ ഉപേക്ഷിക്കേണ്ടിവന്നത്‌.

മഹിളാ അസോസിയേഷന്‍, ഡിവൈഎഫ്‌ഐ, റവല്യൂഷണറി യൂത്ത്‌, ആര്‍എംപി, എഐഎസ്‌എഫ്‌, ഫിലിം സൊസൈറ്റകള്‍, പാഠന്തരമാസിക, സമരസംഘടനകള്‍, വനിത പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ്‌ ചടങ്ങ്‌ മാറ്റിവെക്കാന്‍ സംഘാടകര്‍ തീരുമാനിച്ചത്‌.

പുസ്‌തക പ്രകാശന ചടങ്ങ്‌ നടക്കുന്ന ഹാളിലേക്ക്‌ വിവിധ സംഘടനകള്‍ മുദ്രാവാക്യം വിളികളുമായെത്തുകയായിരുന്നു.

താന്‍ ഇരിക്കുന്ന വേദിയില്‍ സ്‌ത്രീകള്‍ ഇരിക്കാന്‍ പാടില്ലെന്ന സ്വാമി മുന്നോട്ട്‌ വെച്ച നിബന്ധന അനുസരിച്ചാണ്‌ വിവര്‍ത്തകയായ ശ്രീദേവി എസ്‌ കര്‍ത്തയെ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന്‌ വിലക്കിയത്‌.

അതേസമയം സ്‌ത്രീകള്‍ക്ക്‌ വിലക്കേര്‍പ്പെടുത്തിയ ചടങ്ങില്‍ പങ്കെടുക്കാനെത്തുകയും കറന്റ്‌ ബുക്‌സിനെ ന്യായീകരിക്കുകയും ചെയ്‌ത സാറാ ജോസഫിനെതിരെയും പ്രതിഷേധക്കാര്‍ തിരിയുകയും സാറാ ജോസഫ്‌ മാപ്പ്‌ പറയണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്‌തു.

അതെസമയം സാങ്കേതികമായി മാത്രമേ ശ്രീദേവി എസ്‌ കര്‍ത്തയെ ഈ പുസ്‌തകത്തിന്റെ രചയിതാവാക്കുന്നുള്ളുവെന്നും യാഥാര്‍ത്ഥ എഴുത്തുകാരന്‍ കലാം തന്നെയാണെന്നുമാണ്‌ കറന്റ്‌ ബുക്‌സ്‌ സംഘാടകരുടെ നിലപാട്‌.

എം ടി വാസുദേവന്‍ നായരും മുഖ്യാതിഥി അരുണ്‍ തിവാരിയും ചേര്‍ന്നായിരുന്നു പ്രകാശനം നിര്‍വഹിക്കേണ്ടിയിരുന്നത്‌.

ശ്രീദേവി കര്‍ത്ത തന്റെ ഫേസ്‌ബുക്കിലിട്ട പോസ്‌റ്റിലൂടെയാണ്‌ വിലക്കിനെ കുറിച്ച്‌ പുറംലോകമറിഞ്ഞത്‌.

കലാമിന്റെ പുസ്‌തകം വിവര്‍ത്തനം ചെയ്‌ത എഴുത്തുകാരിക്ക്‌ പ്രകാശന ചടങ്ങില്‍ വിലക്ക്‌