Section

malabari-logo-mobile

20 ലക്ഷം ഇ മെയില്‍ ഐഡികളും പാസ് വേഡുകളും ചോര്‍ത്തി

HIGHLIGHTS : സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്ക്, ട്വിറ്റര്‍,ലിങ്ക്ഡിന്‍, ഗൂഗിള്‍, യാഹു എന്നിവയുടെ 20 ലക്ഷത്തോളം ഇ മെയില്‍ ഐഡികളും പാസ് വേഡുകളും ഹാക്ക...

download (1)സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്ക്, ട്വിറ്റര്‍,ലിങ്ക്ഡിന്‍, ഗൂഗിള്‍, യാഹു എന്നിവയുടെ 20 ലക്ഷത്തോളം ഇ മെയില്‍ ഐഡികളും പാസ് വേഡുകളും ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷാ കമ്പനിയായ ട്രസ്റ്റ് വേവാണ് ഇക്കാര്യം തങ്ങളുടെ ബ്ലോഗിലൂടെ പുറത്തുവിട്ടിരിക്കുന്നത്. പോണി ബോട്ട്‌നെറ്റ് എന്ന മാല്‍വെയര്‍ ഉപയോഗിച്ചാണ് ഹാക്കര്‍മാര്‍ ലോഗിങ് വിവരങ്ങള്‍ ചോര്‍ത്തിയത്.

ഫേസ്ബുക്കാണ് ഹാക്ക് ചെയ്യപ്പെട്ട ഡൊമൈനുകളില്‍ ഒന്നാംസ്ഥാനത്തുള്ളത്. 3,18,121 ഫേസ് ബുക്ക് അക്കൗണ്ടുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്. രണ്ടാസ്ഥാനത്തുള്ള യാഹുവിന്റെ 60,000 ത്തോളം അക്കൗണ്ടുകളും ലോഗിങ് വിവരങ്ങളുമാണ് ചോര്‍ത്തിയിട്ടുള്ളത്. ഗൂഗിളിന്റെ 54,437 ഉം ട്വിറ്ററിന്റെ 21,708 ഉം, ഗൂഗിള്‍ ഡോട്ട് കോമിന്റെ 16,095 ഉം ലിങ്ക്ഡിന്റെ 8,490 ഉം പാസ് വേഡുകളാണ് ചോര്‍ത്തിയത്.

sameeksha-malabarinews

അതേസമയം ചോര്‍ത്തിയ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ഏത് രീതിയില്‍ ഉപയോഗിച്ചു എന്നതിനെ കുറിച്ച് യാതൊരു വിവരവും ലഭ്യമല്ല. ഫേസ് ബുക്ക് അക്കൗണ്ടുകള്‍ സൈബര്‍ ക്രിമിനലുകള്‍ക്ക് എളുപ്പതില്‍ ഹാക്ക് ചെയ്യാന്‍ സാധിക്കുമെങ്കിലും എഡിപി പോലുള്ള പേ റോള്‍ സേവനങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നത് ഗുരുതരമായി സാമ്പത്തിക പ്രത്യാഘാതവും ആശങ്കയും ഉണ്ടാക്കിയിരിക്കുകയാണ്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!