വള്ളിക്കുന്നില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങിമരിച്ചു

vallikkunnuവള്ളിക്കുന്ന്: വള്ളിക്കുന്ന് നേറ്റീവ് എയുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. അത്താണിക്കല്‍ കിഴക്കേമല സ്വദേശി മുസ്തഫയുടെ മകന്‍ മുഹമ്മദ് അദ്‌ലിജ്(11) ആണ് മരണപ്പെട്ടത്. ഇന്ന് വൈകീട്ട് 3.30 മണിയോടെയാണ് സംഭവം. കൂട്ടുകാരുമൊത്ത് വള്ളിക്കുന്ന് പഞ്ചായത്ത് കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. മറ്റുവിദ്യാര്‍ത്ഥികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ നാട്ടുകാരും മണല്‍ തൊഴിലാളികളും ചേര്‍ന്നാണ് അരമണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവില്‍ കുട്ടിയെ കണ്ടെത്തിയത്. ഉടന്‍തന്നെ കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

സ്‌കൂളില്‍ ഇന്ന് ഇംഗ്ലീഷ് ഫെസ്റ്റ്് നടക്കുന്നതിനിടയിലാണ് നാലു വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന് അരക്കിലോമീറ്റര്‍ അകലെയുള്ള കുളത്തില്‍ കുളിക്കാന്‍ പോയത്. കുട്ടികള്‍ സ്‌കൂളില്‍ നിന്ന് പോയവിവരം സ്‌കൂള്‍ അധികൃതര്‍ അറിഞ്ഞിരുന്നില്ല.