യുഎസില്‍ സിഖ് വിദ്യാര്‍ഥിയെ വംശീയമായി അധിക്ഷേപിച്ചു

Untitled-1 copyന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്ക് നേരെ വംശീയാധിക്ഷേപം തുടരുന്നു. ജോര്‍ജിയയിലെ സ്‌കൂള്‍ ബസിനുള്ളില്‍ സിഖ് വിദ്യാര്‍ത്ഥിക്ക് നേരെയാണ് ഏറ്റവുമൊടുവില്‍ വംശീയാധിക്ഷേപം ഉണ്ടായിരിക്കുന്നത്. ജോര്‍ജ്ജിയയിലെ ദുലൂത്തിലുള്ള ഛത്താഹൂച്ചേ എലിമെന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ഹര്‍ഷുഖ് സിംഗ് എന്ന വിദ്യാര്‍ഥിയെ സ്‌കൂള്‍ ബസില്‍ വെച്ച് വംശീയമായി അധിക്ഷേപിക്കുകയായിരുന്നു.

സ്‌കൂള്‍ ബസിനുള്ളില്‍ വച്ച് മറ്റ് കുട്ടികള്‍ തീവ്രവാദി എന്ന് വിളിച്ചാണ് ഹര്‍ഷുഖ് സിംഗിനെ അധിക്ഷേപിച്ചത്. ഈ സംഭവത്തിന്റെ വീഡിയോ യൂട്യൂബില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. വീഡിയോയുടെ തുടക്കത്തില്‍ തന്നെ മറ്റു കുട്ടികള്‍ വംശീയമായി അധിക്ഷേപിക്കുകയാണെന്ന് ഹര്‍ഷുഖ് പറയുന്നുണ്ട്.

തലയില്‍ ടര്‍ബന്‍ കെട്ടിയിരിക്കുന്ന ഹര്‍ഷുഖിന്റെ പിന്നിലെ സീറ്റില്‍ ഇരിക്കുന്ന പെണ്‍കുട്ടിയാണ് തീവ്രവാദി…തീവ്രവാദി എന്ന് വിളിച്ച് തുടങ്ങിയത്. പിന്നീട് മറ്റ് കുട്ടികള്‍ ചുറ്റും കൂടി അധിക്ഷേപിക്കുകയായിരുന്നു. തന്നെപ്പോലുള്ളവരോട് ഇങ്ങനെ ചെയ്യരുത് എന്നും താന്‍ മുസ്ലീമല്ല സിഖ് ആണെന്നും ഹര്‍ഷുഖ് സിംഗ് വീഡിയോയില്‍ പറയുന്നുണ്ട്.