സേലത്ത് വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ നാലു മരണം

Story dated:Wednesday April 12th, 2017,10 40:am

സേലം: മലയാളികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് നാലുപേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ധര്‍മപുരി-സേലം റൂട്ടില്‍ ശേഷംപട്ടിയിലാണ് കാറുകള്‍ കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഡിവൈഡറില്‍ തട്ടി മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

അപകടത്തിൽ കോട്ടയം മുണ്ടക്കാട് ഏന്തയാർ സ്വദേശികളായ വല്‍സമ്മ(70),ഇവരുടെ മകൻ ബിനു(42), ജോൺസൺ(21) എന്നിവരും ഇടിച്ച കാറിൽ സഞ്ചരിച്ചിരുന്ന കൃഷ്ണഗിരി സ്വദേശിയുമാണ് മരിച്ചത്.

കാറിൽ ബിനുവിെൻറ മകൾ ഉൾപ്പെടെ  മറ്റ് രണ്ടുപേർ കൂടി യാത്ര ചെയ്തിരുന്നു. ഇവരെ പരിക്കുകളോടെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിനുവാണ് കാർ ഒാടിച്ചിരുന്നത്. കാർ ഒാടിക്കുന്നതിനിടെ ഉറങ്ങിപോയതാകാം അപകടകാരണമെന്ന് കരുതുന്നു.