തുഞ്ചത്ത് എഴുത്തചഛന്റെ ശില്പം അരിയല്ലൂര്‍ ജിയുപി സ്‌കൂളില്‍ സ്ഥാപിച്ചു

VALLIKKUNNU-ARIYALLUR G U P SCHOOLIL EZHUTHANTE SILPATHINARIKE KARIPUZHA SREEKUMAR  SILPI RAJAN ARUYALLUR PANAJAYATHATHIKRITHAR ENNIVARവള്ളിക്കുന്ന് :വിലക്കുകളും ഭ്രഷ്ടുകളുമില്ലാത്ത സ്‌നേഹത്തിന്റെ ലോകത്ത് ഭാഷാപിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ ശില്‍പം കവി കുരീപ്പുഴ ശ്രീകുമാര്‍ അനാച്ഛാദനം ചെയ്തു. മലപ്പുറം ജില്ലയിലെ അരിയല്ലൂര്‍ ജിയുപി സ്‌കൂളിലാണ് പൂര്‍വ്വ വിദ്യാര്‍ത്ഥിയും കേരളത്തിലെ യുവശില്പികളില്‍ ശ്രദ്ധേയനുമായ രാജന്‍ അരിയല്ലുര് ഒരുക്കിയ ശില്പം സ്ഥാപിച്ചത്.
പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുത്തച്ഛന്റെ നാടായ തിരൂരില്‍ സ്ഥാപിക്കാന്‍ നിര്‍മിച്ച ശില്പം നഗരസഭയുടെ തന്നെ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. മനുഷ്യരൂപങ്ങള്‍ ശില്‍പമാകുന്നത് മതവിരുദ്ധമാണെന്ന് ആരോപിച്ചാണ് ശില്പം സ്ഥാപിക്കുന്നത് തടഞ്ഞത്.

പിടിഎ പ്രസിഡന്റ് വിനയന്‍VALLIKKUNNU-ARIYALLUR G U P SCHOOLIL EZHUTHACHANTE SILPAM ANACHADANAM CHEYTHA SESHAM KAREEPUZHA SREEKUMAR SAMSARIKKUNNU പാറോലിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി യോഗം ഉദ്ഘാടനം ചെയ്തു