പാമ്പ്‌ കടിയേററ്‌ ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു.

Untitled-1 copyപള്ളിക്കല്‍: അമ്പലവളവില്‍ പാമ്പിന്റ കടിയേററ്‌ ഒന്‍പത്‌ വയസ്സുകാരിയായ വിദ്യാര്‍ഥിനി മരിച്ചു. ചെനക്കണ്ടിപ്പറമ്പ്‌ കോലാരി മുസ്‌തഫയുടെ മകള്‍ അഫ്‌സില ഷെറിന്‍ (9) ആണ്‌ മരിച്ചത്‌. ചാലാട്ടില്‍ മാട്‌ മനാറുല്‍ ഇസ്ലാം മദ്‌റസയില്‍ മൂന്നാം തരത്തിലും കാവുംപടി എ.എല്‍പി സ്‌കൂളില്‍ നാലാം തരത്തിലും പഠിക്കുന്ന വിദ്യാര്‍ഥിനിയാണ്‌.
കഴിഞ്ഞ 22ന്‌ രാത്രി ഒമ്പതിന്‌ വീടിന്റെ പരിസരത്തു നിന്നും പമ്പിന്റെ കടിയേറ്റതിനെ തുടര്‍ന്ന്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികത്സയിലിരിക്കെ തിങ്കളാഴ്‌ച രാവിലെയാണ്‌ മരണപ്പെട്ടത്‌. മാതാവ്‌: സൗദാബി. സഹോദരങ്ങള്‍: സല്‍മാനുല്‍ ഫാരിസ്‌, ഫാസില